LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേഷ്ട സ്ഥാനത്ത് നിന്നും പ്രശാന്ത്‌ കിഷോര്‍ രാജിവെച്ചു

അമൃത്സര്‍: പഞ്ചാബ്‌ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദര്‍ സിംഗിന്‍റെ മുഖ്യ ഉപദേഷ്ടാവ് പ്രശാന്ത് കിഷോർ രാജിവച്ചു. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.  ഈ സമയം പ്രശാന്ത് കിഷോറിന്‍റെ  രാജി പാര്‍ട്ടിയില്‍ ആശങ്കയുയര്‍ത്തുന്നു. 

പൊതുജീവിതത്തില്‍ നിന്ന് ഒരു ഇടവേളയെടുക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. പ്രധാന ഉപദേഷ്ടാവെന്ന നിലയിൽ തനിക്ക് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സാധിക്കില്ല. അതിനാല്‍ ഈ സ്ഥാനത്ത്  നിന്ന് തന്നെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നുവെന്ന് പ്രശാന്ത്‌ കിഷോര്‍ കത്തില്‍ വ്യകതമാക്കി. 

കഴിഞ്ഞ മാര്‍ച്ചിലാണ് അമരീന്ദര്‍ സിംഗിന്‍റെ മുഖ്യ ഉപദേഷ്ടാവായി പ്രശാന്ത് കിഷോർ അധികാരത്തില്‍ എത്തുന്നത്. ഈ വാര്‍ത്ത‍ മുഖ്യമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രശാന്ത് കിഷോർ തന്നോടൊപ്പം ചേർന്നതിൽ സന്തോഷം. തന്‍റെ  മുഖ്യ ഉപദേഷടാവായി . പ്രശാന്ത് കിഷോർ  ഇനി മുതല്‍  ഉണ്ടായിരിക്കും. പഞ്ചാബിലെ ജനങ്ങളുടെ പുരോഗതിക്കായി ഈ പുതിയ നിയമനം കൊണ്ട് സാധിക്കുമെന്നും അമരീന്ദര്‍ സിംഗ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പശ്ചിമ ബംഗളിലെ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ മുഖ്യ ഉപദേഷ്ടാവായിരുന്നു പ്രശാന്ത്‌ കിഷോര്‍. പശ്ചിമബംഗാളില്‍ തുടര്‍ച്ചയായി മൂന്ന് തവണയും തൃണമൂല്‍ കോണ്‍ഗ്രസാണ് അധികാരത്തില്‍ എത്തിയത്.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More