മുംബൈ: ഓണ്‍ലൈന്‍ പഠന ആപ്ലിക്കേഷനായ ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് മുംബൈ പൊലീസ്. യു പി എസ് സി പാഠ്യപദ്ധതിയില്‍ തെറ്റായ വിവരങ്ങള്‍ ചേര്ത്തെന്നാരോപിച്ചാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ക്രൈമോഫോബിയ എന്ന സ്ഥാപനം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 120, സെക്ഷന്‍ 69 എ എന്നിവ പ്രകാരമാണ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.
ബഹുരാഷ്ട്ര ആസൂത്രിത കുറ്റകൃത്യങ്ങള്‍ക്കെതിരായ യുഎന്‍ കണ്‍വെന്‍ഷന്റെ നോഡല്‍ ഏജന്‍സിയാണ് സിബിഐ എന്ന പരാമര്‍ശമാണ് ബൈജൂസിനെതിരെ കേസെടുക്കാന്‍ കാരണം. ബൈജൂസിന്റെ യുപിഎസ് സി പാഠ്യപദ്ധതിയില്‍ തെറ്റായ വിവരങ്ങള്‍ കണ്ടെത്തിയപ്പോള്‍ അത് തിരുത്താനാവശ്യപ്പെട്ട് ബൈജൂസിന് ഇ മെയില്‍ അയച്ചിരുന്നു. മറുപടിയായി അവര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ കുറിപ്പാണ് അയച്ചത്. എന്നാല്‍ ആ മറുപടി തൃപ്തികരമല്ലായിരുന്നു അതിനാലാണ് താന്‍ പൊലീസിനെ സമീപിച്ചതെന്ന് ക്രൈമോഫോബിയ സ്ഥാപകന്‍ സ്നേഹില്‍ ധാല്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ക്രൈമോഫോബിയയുടെ ഇ മെയില്‍ ലഭിച്ചിരുന്നു. എന്നാല്‍ ആരോപിക്കപ്പെടുന്ന പരാമര്‍ശം വസ്തുതാപരമായി ശരിയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ കുറിപ്പും ക്രൈമോഫോബിയയ്ക്ക് കൊടുത്തിരുന്നുവെന്ന് ബൈജൂസ് പ്രതിനിധി വ്യക്തമാക്കി.