LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

താൻ കണ്ട ലാളിത്യമുള്ള പത്ത് മനുഷ്യരില്‍ ഒരാള്‍ മമ്മൂക്കയെന്ന് ഹരീഷ് പേരടി

അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിക്ക് ആശംസകളുമായി സഹപ്രവര്‍ത്തകനും, നടനുമായ ഹരീഷ് പേരടി. താന്‍ കണ്ടെതില്‍ വെച്ച് ഏറ്റവും ലാളിത്യമുള്ള മനുഷ്യനാണ് മമ്മൂക്കയെന്നും  ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഒരാൾ അയാളുടെ സൗന്ദര്യം ,ആരോഗ്യം,അഭിപ്രായം,രാഷ്ട്രിയം എല്ലാം കാത്തു സൂക്ഷിക്കണമെങ്കിൽ അയാൾക്ക് ഇഷ്ട്ടപ്പെടാത്ത എന്തിനോടൊക്കെ സമരസപ്പെടേണ്ടി വരും..പൊരുത്തപ്പെടേണ്ടി വരും എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? മമ്മുട്ടി എന്ന ഈ നടനെ പരിചയപ്പെട്ടതിനുശേഷം കുറച്ച് അത്ഭുതത്തോടെ ഈ ചിന്ത എന്നെ പലപ്പോഴും വേട്ടയാടിയിട്ടുണ്ട്. അഹങ്കാരം എന്ന വികാരം ഏതോ ബുദ്ധിശൂന്യർ ഇയാളിൽ അടിച്ചേൽപ്പിച്ചതാണ്. ഞാൻ കണ്ട ലാളിത്യമുള്ള പത്ത് മനുഷ്യരെ എണ്ണാൻ എന്നോട് പറഞ്ഞാൽ അതിൽ ഒരാളായിരിക്കും നമ്മുടെ അഭിമാനമായ മമ്മുക്ക. ഇഷ്ട്ടപെട്ടതിനെയൊക്കെ സംരക്ഷിച്ച് ഇഷ്ട്ടപെടാത്തിനൊടെക്കെ പൊരുത്തപ്പെടാൻ പറ്റുന്നുണ്ടെങ്കിൽ അയാൾ വലിയ മനുഷ്യനാണ്. ജീവിതം സന്യാസമാണ്. അഭിനേതാവ്,നടൻ,നല്ലനടൻ,എല്ലാം കഴിഞ്ഞ് മഹാനടനിലേക്ക് എത്തിയ ലോകത്തിലെ എണ്ണം പറഞ്ഞ നടൻമാരുടെ പേരുകളിൽ ഇടം പിടിച്ച നമ്മുടെ സ്വന്തം മമ്മുക്ക..സാർ..ഈ 50-ത് വർഷങ്ങൾക്കുമുന്നിൽ തലകുനിച്ചുകൊണ്ട്...ഹൃദയം നിറഞ്ഞ ആശംസകൾ

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

മമ്മൂട്ടിക്ക് ആശംസകളുമായി നിരവധി പ്രമുഖര്‍ രംഗത്ത് എത്തിയിരുന്നു. ഇക്കാലമത്രയും മമ്മൂട്ടി സ്ക്രീനിൽ അവതരിപ്പിച്ചത് മലയാളിയുടെ ഉച്ഛാസനിശ്വാസങ്ങളായിരുന്നുവെന്ന് ഷാജി കൈലാസും പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More