ഡല്‍ഹി: രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരത്തിന്റെ പേര് പുനര്‍നാമകരണം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. ഇനിമുതല്‍ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന അവാര്‍ഡ് എന്നാണ് ഖേല്‍രത്ന പുരസ്കാരം അറിയപ്പെടുക. രാജ്യത്തുടനീളമുളള പൗരന്മാരുടെ ആവശ്യത്തെ മാനിച്ചാണ് പേരുമാറ്റിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
'ഖേല്‍രത്ന അവാര്‍ഡിന് ധ്യാന്‍ ചന്ദിന്റെ പേര് നല്‍കണമെന്ന് ഇന്ത്യയിലുടനീളമുളള ജനങ്ങളില്‍ നിന്ന് അഭ്യര്‍ത്ഥനകള്‍ ലഭിക്കുന്നുണ്ട്. അവരുടെ വികാരങ്ങളെ മാനിക്കുന്നു. ഇനിമുതല്‍ ഖേല്‍ രത്ന അവാര്‍ഡ് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍രത്ന അവാര്‍ഡ് എന്ന് അറിയപ്പെടും. ജയ്ഹിന്ദ്' നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
1991-92 വര്‍ഷത്തിലാണ് ആദ്യമായി രാജ്യത്ത് ഖേല്‍ രത്ന പുരസ്കാരം നല്‍കുന്നത്. ചെസ് ഇതിഹാസ താരം വിശ്വനാഥന് ആനന്ദാണ് ആദ്യമായി ഖേല്‍ രത്ന പുരസ്കാരം സ്വീകരിക്കുന്നത്. സച്ചിന് ടെന്‍ഡുല്‍ക്കര്‍, ലിയാണ്ടര്‍ പെയ്സ്, ധന്‍രാജ് പിളള, പുല്ലേല ഗോപീചന്ദ്, അഭിനവ് ബിന്ദ്ര, അഞ്ജു ബോബി ജോര്‍ജ്ജ്, മേരി കോം തുടങ്ങിയവര്‍ക്കും രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം ലഭിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയാണ് അവാര്‍ഡ് തുക.