ഡല്‍ഹി: ബോളിവുഡ് റാപ്പര്‍ യോ യോ ഹണി സിംഗിനെതിരെ ഗാര്‍ഹിക പീഡന പരാതിക്ക് ശേഷം 10 കോടി രൂപ ആവശ്യപ്പെട്ട് ഭാര്യ ശാലിനി തല്‍വാര്‍. ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയായി എന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയിലാണ് പരാതി ഫയല്‍ ചെയ്തിരിക്കുന്നത്. കേസ് പരിഗണിച്ച കോടതി ഇരുവരുടെയും ഉടമസ്ഥതയിലുള്ള നോയിഡയിലെ ഭൂമിയും ഭാര്യയുടെ സ്വര്‍ണവും വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുതെന്നും ഹണി സിംഗിന് നിര്‍ദേശം നല്‍കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹണി സിംഗ് തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നും ശാലിനി തന്‍റെ പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. മയക്കുമരുന്നിന് അടിമയായ ഹണി സിംഗ് നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധമുണ്ടെന്നും, പലപ്പോഴും തന്നെ ക്രൂരമായി ഉപദ്രവിക്കുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശാലിനിയുടെ പരാതി പരിശോധിച്ച കോടതി ഹണി സിംഗിനോട് ഓഗസ്റ്റ് 28- നകം മറുപടി നല്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഈ കാര്യത്തോട് ഹണി സിംഗ് പ്രതികരിച്ചിട്ടില്ല. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2011ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.