LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒളിമ്പിക് ന​ഗരമായ ടോക്കിയോവിൽ ' മൈറനി ' ഭീഷണി

ഒളിമ്പിക്ക്സ് അരങ്ങേറുന്ന ടോക്കിയോ ന​​ഗരത്തിൽ കൊടുങ്കാറ്റിനും പേമാരിക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത രണ്ട് ദിവസം 'മൈറനി' എന്ന പേരിലുള്ള  കൊടുങ്കാറ്റ് ടോക്കിയോയിൽ ആഞ്ഞടിക്കുമെന്നാണ് പ്രവചനം. ശക്തമായ കാറ്റും ഉയർന്ന തിരമാലകളും കിഴക്കൻ തീരപ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കന്നത്. ശനിയാഴ്ച രാവിലെ മൈറനി ടോക്കിയോ ന​ഗരത്തിൽ ആഞ്ഞടിക്കുമെന്നാണ് പ്രവചനം.

ഞായറാഴ്ചയാണ് ഒളിമ്പിക്സിന്റെ സമാപന ചടങ്ങുകൾ. അവസാന ദിവസം വാട്ടർ പോളോയും റിഥമിക് ജിംനാസ്റ്റിക്സും ഉൾപ്പെടെയുള്ള മത്സരങ്ങളാണ് നടക്കുക. ഈ രണ്ട് മത്സരങ്ങളും ഇൻഡോർ സ്റ്റേഡിയത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്.  ടോക്കിയോയുടെ തെക്കുപടിഞ്ഞാറുള്ള ന​ഗരമായ സുവോക്കയിലും സൈക്ലിംഗ് ട്രാക്ക് റേസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്, പുരുഷന്മാരുടെ മാരത്തൺ ഞായറാഴ്ച പുലർച്ചെ വടക്കൻ നഗരമായ സപ്പോറോയിലും നടക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, ഒളിമ്പിക് മത്സര ക്രമം മാറ്റി നിശ്ചയിച്ചിട്ടില്ല. കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുന്നുണ്ടെന്ന്  ഒളിമ്പിക്ക് സംഘാടക സമിതി വക്താവ് മസ തകായ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മണിക്കൂറിൽ 108 കിലോമീറ്റർ വരെ വേഗതയുള്ള മൈറനി കൊടുങ്കാറ്റ് നിലവിൽ കിഴക്കൻ ദിക്കിലേക്ക് നീങ്ങുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റൊരു  ഉഷ്ണമേഖലാ കൊടുങ്കാറ്റ് കൂടി ജപ്പാനിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുണ്ട്. നിലവിൽ ഈ കൊടുങ്കാറ്റ് തായ്‌വാൻ കടലിടുക്കിൽ വീശിയടിക്കുന്നുണ്ട്. ജപ്പാനിലെ ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾ  മെയ് മുതൽ ഒക്ടോബർ വരെ നീണ്ടുനിൽക്കും,  ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇതിന്റെ പ്രഹരശേഷി കൂടും. 

Contact the author

Web Desk

Recent Posts

Web Desk 3 years ago
World

ലോകത്തിലെ ഏറ്റവും സുന്ദരിയായ 'മമ്മി' ഈ പെണ്‍കുട്ടിയാണ്!!

More
More
World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

More
More
World

താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More