LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചരിത്രം പിണറായി സര്‍ക്കാരിനെ 'പെറ്റി സര്‍ക്കാര്‍' എന്നുവിളിക്കും- വി. ഡി. സതീശന്‍

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് നിയന്ത്രണത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പൊലീസ് അനാവശ്യ പിഴ ചുമത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ പറഞ്ഞു. പെണ്‍കുട്ടികളെപ്പോലും തെറിവിളിക്കാന്‍ ആരാണ് പൊലീസിന് അധികാരം നല്‍കിയത്. പൊലീസ് ജനങ്ങളെ പേടിപ്പിക്കുകയാണ്. പിണറായി സര്‍ക്കാരിനെ 'പെറ്റി സര്‍ക്കാര്‍' എന്ന് ചരിത്രം രേഖപ്പെടുത്തുമെന്ന് വി. ഡി. സതീശന്‍ പറഞ്ഞു. 

മദ്യം വാങ്ങാന്‍ വാക്‌സിന്‍ വേണ്ട എന്നാല്‍ അരി വാങ്ങാന്‍ പോകുമ്പോള്‍ വാക്‌സിന്‍ വേണമെന്ന അവസ്ഥയാണ് കേരളത്തിലുളളത്. സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ കളിയാക്കുകയാണ്. സംസ്ഥാനത്ത് ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചത് അമ്പത് ശതമാനത്തില്‍ താഴെ ജനങ്ങളാണ്. ബാക്കിയുളളവര്‍ കടകളിലേക്ക് പോകണമെങ്കില്‍ അഞ്ഞൂറ് രൂപ കൊടുത്ത് ആര്‍ടിപിസിആര്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഇത് എന്തുതരം നിയന്ത്രണമാണ് എന്ന് വി. ഡി. സതീശന്‍ ചോദിച്ചു. 

അതേസമയം, കടയില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. വകഭേദം വന്ന ഡെല്‍ട്ട വൈറസാണ് രണ്ടാം തരംഗത്തില്‍ പടരുന്നത്. രോഗികളുടെ എണ്ണം ഇരട്ടിയാകാന്‍ സാധ്യതയുണ്ട്. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്. അതിനാലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More