LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിസ്മയയുടെ ഭര്‍ത്താവിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു

കൊല്ലം: കൊല്ലത്ത് ദുരുഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച വിസ്മയയുടെ ഭര്‍ത്താവ് കിരണിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു. അന്വേഷണം പൂര്‍ത്തിയാകുന്നതിനുമുന്‍പ് പിരിച്ചുവിടുന്ന സംഭവം ഇതാദ്യമായാണ്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍. വകുപ്പുതല അന്വേഷണത്തിന്റെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് കിരണിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കിരണിനെതിരെ സ്ത്രീപീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കേസുണ്ട്. കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം എട്ടാം വകുപ്പനുസരിച്ചാണ് കിരണിനെ പിരിച്ചുവിട്ടത്. കിരണിനെതിരായ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് ആന്റണി രാജു പറഞ്ഞു. പൊലീസ് അന്വേഷണവുമായി ഈ നടപടിക്ക് ബന്ധമില്ല. സിവില്‍ സര്‍വ്വീസ് റൂള്‍ അനുസരിച്ചാണ് കുറ്റം ചെയ്‌തെന്ന് തെളിഞ്ഞതെന്നും പൊലീസ് നടപടിയും സര്‍വ്വീസ് നടപടിയും രണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ജൂണ്‍ 21-നാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയ നിരന്തരം പീഡനത്തിനിരയായിരുന്നു. ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്ന് വിസ്മയ ചിത്രം സഹിതം ബന്ധുവിനയച്ച വാട്ട്‌സാപ്പ് സന്ദേശങ്ങളും പുറത്തുവന്നിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More