LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കാസര്‍ഗോട്ടുകാരന്‍റെ കാര്യത്തില്‍ ദുരൂഹത ,കാണിച്ചത് നിരുത്തരവാദിത്തം - മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്നലെ കൊറോണ സ്ഥിരീകരിച്ച കാസര്‍ഗോഡ്‌ സ്വദേശി കാണിച്ചത് തികഞ്ഞ നിരുത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗള്‍ഫില്‍ നിന്നെത്തിയ ഇയാള്‍ പല പൊതു ചടങ്ങിലും പങ്കെടുത്തു.നിരവധിയാളുകളുമായി സമ്പര്‍ക്കം പുലര്‍ത്തി. യാത്രകള്‍ നടത്തി. നാടാകെ ഈ രോഗക്കെടുതിയില്‍ നിന്ന് കരേറാന്‍ ശ്രമിക്കവേ ഇത്തരക്കാര്‍ കാണിക്കുന്ന ഉത്തരവാദിത്തമില്ലായ്മ നാടിനെയാകെ ബാധിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും കൂട്ടായി ശ്രമിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കാസര്‍ഗോട്ടെ  രോഗബാധിതന്‍റെ റൂട്ട് മാപ്പ് ആരോഗ്യ പ്രവര്‍ത്തകരും ജില്ലാ ഭരണകൂടവും ചേര്‍ന്ന് തയാറാക്കിയിട്ടുണ്ട്. എന്നാല്‍ ഇയാളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളില്‍ പലതും അവ്യക്തമാണ്. പല തവണ ഇയാളെ കൌണ്‍സിലിങ്ങിന് വിധേയമാക്കിയതായും മുഖ്യമന്ത്രി വെളിപ്പെടുത്തി. എന്നിരുന്നാലും ചില ദുരൂഹതകള്‍ ബാക്കിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തി വരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ സംഭവത്തിന്‍റെ വെളിച്ചത്തില്‍ എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. 

Contact the author

web desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More