LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നരേന്ദ്രമോദി സ്റ്റേഡിയത്തിന്‍റെ പേരും മാറ്റണം - ഷമ മുഹമദ്

ഡല്‍ഹി: ഖേല്‍രത്‌ന പുരസ്ക്കാരത്തിന്‍റെ പേര് മാറ്റിയത് പോലെ നരേന്ദ്രമോദി സ്റ്റേഡിയത്തിന്‍റെ പേരും മാറ്റണമെന്ന് കോണ്‍ഗ്രസ്‌ ദേശീയ വക്താവ് ഷമ മുഹമദ്. നരേന്ദ്രമോദി സ്റ്റേഡിയത്തിന്‍റെ പേര് മാറ്റി ഏതെങ്കിലും കായിക താരത്തിന്‍റെ പേര് നല്‍കുകയാണെങ്കില്‍ ഇപ്പോള്‍ നടക്കുന്ന വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. അല്ലാത്ത പക്ഷം പുരസ്ക്കാരത്തിന്‍റെ പേര് മാറ്റുന്നതിലൂടെ രാഷ്ട്രീയ പക പോക്കലായി മാത്രമേ ഈ നടപടി കാണാന്‍ സാധിക്കുകയുള്ളുവെന്നും ഷമ മുഹമദ് പറഞ്ഞു.

ഇന്ത്യന്‍ ഹോക്കി ചരിത്രത്തിലെ പ്രധാനപ്പെട്ട പേരാണ് ധ്യാന്‍ ചന്ദ്. 1928, 1932, 1936 എന്നീ വർഷങ്ങളിൽ ഹോക്കിയിൽ മൂന്ന് ഒളിമ്പിക് സ്വർണ്ണ മെഡലുകൾ ധ്യാന്‍ ചന്ദിന്‍റെ ടീം നേടിയിരുന്നു. ഗോൾ സ്കോറിംഗ് നേട്ടങ്ങൾക്കും അദ്ദേഹം പ്രശസ്തനായിരുന്നു. 1928 മുതൽ 1964 വരെ നടന്ന എട്ട് ഒളിമ്പിക്സുകളിൽ ഏഴിലും ഇന്ത്യ ഹോക്കി മത്സരത്തിൽ വിജയിച്ചിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് പുനര്‍നാമകരണം ചെയ്തതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.  ഇനിമുതല്‍ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന അവാര്‍ഡ് എന്നാണ് ഖേല്‍രത്‌ന പുരസ്‌കാരം അറിയപ്പെടുക. രാജ്യത്തുടനീളമുളള പൗരന്മാരുടെ ആവശ്യത്തെ മാനിച്ചാണ് പേരുമാറ്റിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 'ഖേല്‍രത്‌ന അവാര്‍ഡിന് ധ്യാന്‍ ചന്ദിന്റെ പേര് നല്‍കണമെന്ന് ഇന്ത്യയിലുടനീളമുളള ജനങ്ങളില്‍ നിന്ന് അഭ്യര്‍ത്ഥനകള്‍ ലഭിക്കുന്നുണ്ട്. അവരുടെ വികാരങ്ങളെ മാനിക്കുന്നു. ഇനിമുതല്‍ ഖേല്‍ രത്‌ന അവാര്‍ഡ് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍രത്‌ന അവാര്‍ഡ് എന്ന് അറിയപ്പെടും. ജയ്ഹിന്ദ്' നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More