തിരുവനതപുരം: കൊറോണയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ സ്വമേധയാ അനുസരിക്കാന്‍ തയാറാകാത്ത പക്ഷം, ജനങ്ങളുടെയാകെ സുരക്ഷ മുന്‍നിര്‍ത്തി നിരോധനാജ്ഞയടക്കമുള്ള നടപടികളിലേക്ക് പോകാന്‍ ഒരു മടിയും കാണിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തിരുവനന്തപുരത്ത് കോറോണാ അവലോകന യോഗ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗം വ്യാപിക്കാതിരിക്കാനും വലിയൊരു വിപത്തിനെ മറികടക്കാനുമാണ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്.അത് നാടിന്റെയാകെ രക്ഷയെക്കരുതിയുള്ളതാണ്. എന്നാല്‍ ഇതിന് യാതൊരു വിലയും കല്പ്പിക്കാത്തവര് സമൂഹത്തിലുണ്ട്. ഇത്തരക്കാര്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നതായാണ് കാണുന്നത്. എന്നാല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ കര്‍ശന നിലപാടിലേക്ക് സര്‍ക്കാരിന് പോകേണ്ടി വരും. നിര്‍ദ്ദേശങ്ങള്‍ ല്മ്ഘിക്കുന്നവരുടെയടക്കം സുരക്ഷക്ക് വേണ്ടി അത്തരമൊരു നിലപാടിലേക്ക് പോകാന്‍ സര്‍ക്കാരിന് ഒരു മടിയും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.