LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുസ്ലീം ലീഗില്‍ കുഞ്ഞാലിക്കുട്ടി യുഗം അവസാനിച്ചുവെന്ന് കെ. ടി. ജലീല്‍

കോഴിക്കോട്: മുസ്ലീംലീഗില്‍ കുഞ്ഞാലിക്കുട്ടി യുഗം അവസാനിച്ചെന്ന് കെ. ടി. ജലീല്‍ എംഎല്‍എ. കുഞ്ഞാലിക്കുട്ടിയുടെ ആധിപത്യം ലീഗില്‍ അവസാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേതൃയോഗത്തിനുശേഷം നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനുപിന്നാലെയാണ് കെ. ടി. ജലീലിന്റെ കുഞ്ഞാലിക്കുട്ടിക്കെതിരായ വിമര്‍ശനം.

ലീഗില്‍ ശുദ്ധികലശം വേണ്ടിവരും. കേരളത്തിലെ ജനാധിപത്യ സമൂഹം ആഗ്രഹിക്കുന്നത് എന്താണോ അതാണ് ഇപ്പോള്‍ സംഭവിക്കുന്നത്. മാഫിയാരാഷ്ട്രീയത്തിന് ശക്തമായ താക്കീതാണ് ഇന്ന് മുസ്ലീം ലീഗ് നേതാക്കളുടെ യോഗത്തിലുണ്ടായത്. ഇതെല്ലാം കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുകയാണ് എന്നതിന് തെളിവാണ് എന്ന് കെ. ടി. ജലീല്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കുഞ്ഞാലിക്കുട്ടി വാ തുറക്കാതിരുന്ന ആദ്യത്തെ വാര്‍ത്താ സമ്മേളനമാണ് നടന്നത്. സാദിഖലി ശിഹാബ് തങ്ങള്‍ക്ക് സ്വസ്തമായി കാര്യങ്ങള്‍ സംസാരിക്കാനായി. ഇന്ന് ഇ. ടി മുഹമ്മദ് ബഷീറിന്റെ മൈക്ക് ആരും തട്ടിത്തെറിപ്പിച്ചില്ല. വളരെ അച്ചടക്കത്തോടെയുളള വാര്‍ത്താ സമ്മേളനമാണ് നടന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More