LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ടിപിയുടെ ബൈക്കിന്‍റെ നമ്പര്‍ കെ. കെ. രമയുടെ ഔദ്യോഗിക കാറിന്

കോഴിക്കോട്: ടി. പി. ചന്ദ്രശേഖരന്‍ ഉപയോഗിച്ചിരുന്ന ബൈക്കിന്‍റെ നമ്പര്‍ ചെറിയ മാറ്റങ്ങളോടെ കെ. കെ. രമയുടെ ഔദ്യോഗിക കാറിന് ലഭിച്ചു. കെഎല്‍ 18 എ 6395 എന്ന നമ്പര്‍ വണ്ടിയാണ് ടി. പി. ചന്ദ്രശേഖരന്‍ ഉപയോഗിച്ചിരുന്നത്. ഇതില്‍ ഒരു 'എ' കൂട്ടി കെഎല്‍ 18 എഎ 6395 എന്നതാണ് രമയുടെ വാഹനത്തിന്‍റെ പുതിയ നമ്പര്‍. ഒരുമാസം മുന്‍പ് മോട്ടര്‍ വാഹന വകുപ്പില്‍ അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് മോട്ടോര്‍ വാഹന വകുപ്പ് നമ്പര്‍ അനുവദിച്ചത്. കെഎല്‍ 18 എ 6395 എന്ന വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് ടി. പി. കൊല്ലപ്പെട്ടത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ ടി. പി. ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ തന്‍റെ ഔദ്യോഗിക നമ്പറായി രമ തെരഞ്ഞെടുത്തിരുന്നു. ഈ നമ്പര്‍ തന്‍റെ ഫോണ്‍ നമ്പറായി തെരഞ്ഞെടുത്ത കാര്യം രമ ഫേസ്ബുക്ക് ലൈവിലൂടെയാണ് ജനങ്ങളെ അറിയിച്ചത്. വടകര മണ്ഡലത്തില്‍ നിന്നും യുഡിഎഫ് പിന്തുണയോടെ ആര്‍എംപി സ്ഥാനാര്‍ത്ഥിയായാണ് കെ. കെ. രമ മത്സരിച്ചത്. 7491 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തിയാണ് അവര്‍ നിയമസഭയിലെത്തിയത്. 

Contact the author

Web Desk