ടോക്കിയോ ഒളിംപിക്സില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ അഭിമാനമായ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് രണ്ടുകോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഓണ്‍ലൈന്‍ പഠന ആപ്ലിക്കേഷനായ ബൈജൂസ്. ഒളിംപിക്സില്‍ ഇന്ത്യക്കായി മെഡലുകള്‍ നേടിയ മറ്റ് താരങ്ങള്‍ക്ക് ഓരോ കോടി രൂപ വീതവും സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുസ്തിയില്‍ വെളളി നേടിയ രവികുമാര്‍ ദാഹിയ, വെങ്കലം നേടിയ ബജ്രംഗ് പൂനിയ, വനിതകളുടെ വെയ്റ്റ് ലിഫ്റ്റിംഗില്‍ വെളളി നേടിയ മീരാഭായ് ചാനു, ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ വെങ്കലം നേടിയ പി. വി. സിന്ധു, ബോക്സിംഗില്‍ വെങ്കലം നേടിയ ലവ്ലിന ബോര്‍ഹോഗെയ്ന്‍ എന്നിവര്‍ക്കാണ് ഓരോ കോടി രൂപ ലഭിക്കുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് 130 കോടി ജനങ്ങളുടെ അഭിമാനമായി മാറിയത്. കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറാണ് 23 കാരനായ നീരജ്. മുന്‍ ലോക ജൂനിയര്‍ ജാവലിന്‍ ത്രോ ജേതാവാണ്. സ്വാതന്ത്ര്യം നേടിയതിനു ശേഷം ആദ്യമായാണ് ഒളിംപിക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനത്തില്‍ ഇന്ത്യ സ്വര്‍ണ്ണം നേടുന്നത്.