LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഉണ്ണിമായയോടല്ല ആയിഷാബീവിയോടാണ് ഒപ്പന പാടി വരാന്‍ പറയേണ്ടത്- പി. സി. ജോര്‍ജ്ജ്‌

ജയസൂര്യയെ നായകനാക്കി നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ഈശോ സിനിമയെക്കുറിച്ചുളള വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ വീണ്ടും വര്‍ഗീയ പരാമര്‍ശങ്ങളുമായി മുന്‍ എംഎല്‍എ പി. സി. ജോര്‍ജ്ജ്. ജേക്കബ് ഗ്രിഗറി നായകനായ മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലെ മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ എന്ന പാട്ടിനെതിരെയാണ് പി. സി. ജോര്‍ജ്ജ് വിമര്‍ശനമുന്നയിക്കുന്നത്. ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു പി. സി. ജോര്‍ജ്ജിന്റെ വിവാദ പരാമര്‍ശം.

'മണിയറയിലെ അശോകന്‍ എന്ന പേര് ഒരു ഹിന്ദുവിനെയാണ് സൂചിപ്പിക്കുന്നത്. അതില്‍ മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ എന്ന വരിക്കുശേഷം തഞ്ചത്തില്‍ ഒപ്പന പാടി വായോ എന്നാണ് പറയുന്നത്. ഉണ്ണിമായ ഒരു ഹിന്ദു സ്ത്രീയാണ് അവരോട് ഒപ്പന പാടിവരാന്‍ പറഞ്ഞാല്‍ മനുഷ്യന്‍ എന്താണ് മനസിലാക്കേണ്ടത്. മൊഞ്ചത്തിപ്പെണ്ണേ അയിഷാ ബീവി, തഞ്ചത്തില്‍ ഒപ്പന പാടി വായോ എന്ന് എഴുതാമായിരുന്നല്ലോ എന്തിനാണ് അവിടെ ഉണ്ണിമായയെ കയറ്റിയത് അവിടെയാണ് കുഴപ്പം' പി. സി. ജോര്‍ജ്ജ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഈശോ എന്ന പേരില്‍ സിനിമയിറക്കിയാല്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നായിരുന്നു പി. സി. ജോര്‍ജ്ജിന്റെ ഭീഷണി. നാദിര്‍ഷയെയും കൂട്ടരെയും ഞാന്‍ വിടില്ല. ക്രിസ്ത്യന്‍ സമൂഹത്തെ മാത്രമല്ല മുസ്ലീം സമുദായത്തെയോ ഹൈന്ദവ സമൂഹത്തെയോ അപമാനിച്ചാലും ഞാന്‍ വിടില്ല. ഞാന്‍ വര്‍ഗീയതയൊന്നും പറയുന്നില്ല. ഈശോന്ന് പേരിട്ടാല്‍ അത് ഞങ്ങളുടെ സഭയെ മോശമാക്കും. ആ പേരങ്ങ് മാറ്റ് ജയസൂര്യേ എന്നായിരുന്നു പി. സി. ജോര്‍ജ്ജ് ചാനല്‍ ചര്‍ച്ചക്കിടെ പറഞ്ഞത്. 

Contact the author

Web Desk

Recent Posts

Editorial

പൃഥ്വിരാജ് നായകനാകുന്ന 'കടുവ' നാളെ മുതല്‍ തിയേറ്ററിലേക്ക്

More
More
Web Desk 2 weeks ago
Editorial

നോ എന്‍ട്രി ബോര്‍ഡ് വേണ്ട; ചിലരുടെ താത്പര്യത്തിനനുസരിച്ച് ആരെയും മാറ്റി നിര്‍ത്താന്‍ സാധിക്കില്ല - കെ മുരളിധരന്‍

More
More
Web Desk 2 weeks ago
Editorial

പൈസയുണ്ടാക്കാന്‍ വേറേ വഴി നോക്ക്; വ്യാജ സിനിമാ നിരൂപകരെ വിമര്‍ശിച്ച് നടന്‍ ഷൈന്‍ നിഗം

More
More
Web Desk 2 weeks ago
Editorial

കോണ്‍ഗ്രസിലെ ജനാധിപത്യസംവിധാനം മറ്റൊരു പാര്‍ട്ടിയിലുമില്ല, തെരഞ്ഞെടുപ്പ് സമിതിയുടെ മറുപടിയില്‍ തൃപ്തന്‍- ശശി തരൂര്‍

More
More
National Desk 2 years ago
Editorial

യുവാക്കള്‍ സൈന്യത്തില്‍ ചേരുന്നത് ബിജെപിയുടെ ഓഫീസുകള്‍ സംരക്ഷിക്കാനല്ല- രാഹുല്‍ ഗാന്ധി

More
More
National Desk 2 years ago
Editorial

ബിജെപിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല; തൃണമൂലിലേക്ക് മടങ്ങിയ അര്‍ജുന്‍ സിംഗ്

More
More