LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മഹാരാഷ്ട്രയിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

മഹാരാഷ്ട്രയിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ആയി. സൗത്ത് മുംബൈയിലെ വാല്‍ക്കെഷ്വാര്‍ സ്വദേശിയെ വൈറസ് ബാധയെ തുടര്‍ന്ന് മാര്‍ച്ച് 2-നാണ് മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 11 മണിക്കാണ് മരണം സംഭവിച്ചതെന്ന് മുംബൈ മുൻസിപ്പിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

നിലവില്‍ മഹാരാഷ്ട്രയില്‍ 84 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ ഒരാള്‍ കൊവിഡ്-19 ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യത്ത് എറ്റവും അധികം കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ നിലവിൽ 74 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാല് നഗരങ്ങളടച്ച് നിരോധനാ‍ജ്ഞയ്ക്ക് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും തുടർച്ചയായ മൂന്നാം ദിവസവും പത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നുണ്ട്. ഇപ്പോഴും സമൂഹ വ്യാപനം ഇന്ത്യയിൽ നടന്നിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശ്വസിക്കുന്നത്. 

Contact the author

National Desk