LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

റോഡ് എന്റര്‍ട്ടെയ്ന്‍മെന്റ് സോണല്ല സഞ്ചരിക്കാനുളള ഇടമാണ്- ഹരീഷ് വാസുദേവന്‍

യൂട്യൂബ് വ്ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്തതില്‍ പ്രതികരണമുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ ശ്രീദേവി. റോഡ് സഞ്ചരിക്കാനുളള ഇടമാണ് എന്റര്‍ടൈയ്‌ന്മെന്റ് സോണല്ല എന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു. റോഡിൽ ഇറങ്ങുന്നവരുടെ കണ്ണും ചെവിയും തകർക്കാൻ ശേഷിയുള്ള ലൈറ്റും ഹോണും പതിച്ച വണ്ടി പിടിച്ചാൽപ്പോരാ ഓടിക്കുന്ന തലയ്ക്ക് വെളിവ്‌ കുറഞ്ഞവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനും MVD ക്ക് ബാധ്യത ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണരൂപം

റോഡ് സഞ്ചരിക്കാനുള്ള ഇടം മാത്രമാണ്. എന്റർടൈന്മെന്റ് സോണല്ല.

മദ്യപിച്ചു ബോധമില്ലാതെ വാഹനം ഓടിക്കുന്നതും മദ്യപിച്ചില്ലെങ്കിലും ബോധമില്ലാതെയോ അഹങ്കാരത്തിലോ അമിതവേഗതയിൽ നിയമം തെറ്റിച്ചു വണ്ടി ഓടിക്കുന്നതും തമ്മിലൊക്കെ ചെറിയ വ്യത്യാസമേ ഉള്ളൂ. ഇതിൽ രണ്ടാമത്തേത്, നിയമം പാലിച്ചു പോകുന്ന ഒരാളെ ഇടിച്ചു കൊല്ലുംവരെ  ബോധമില്ലാത്തവരാൽ പ്രോത്സാഹിപ്പിക്കപ്പെടും. അങ്ങനെ ചില ജനപ്രതിനിധികളും കാണും.

ആൾട്ടർ ചെയ്തിറക്കുന്ന, റോഡിൽ ഇറങ്ങുന്നവരുടെ കണ്ണും ചെവിയും തകർക്കാൻ ശേഷിയുള്ള ലൈറ്റും ഹോണും പതിച്ച വണ്ടി പിടിച്ചാൽപ്പോരാ ഓടിക്കുന്ന തലയ്ക്ക് വെളിവ്‌ കുറഞ്ഞവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനും MVD ക്ക് ബാധ്യത ഉണ്ട്. എത്ര വലിയ ഇൻഫ്ലുവൻസർ ആണെങ്കിലും റോഡിലിറങ്ങുന്ന മനുഷ്യരുടെ സുരക്ഷിതവും സമാധാനപരവുമായ  ജീവിതമാണ് സ്റ്റേറ്റിന്റെ ഉത്തരവാദിത്തം. തലയ്ക്ക് ഓളമുള്ള, തിന്നിട്ട് എല്ലിന്റിടയിൽ കുത്തുന്ന കയ്യിലിരിപ്പ് കാണിച്ചിട്ട് പുതുതലമുറവാദമാണ്‌ എന്നു പറഞ്ഞാൽ ദഹിക്കാൻ ബുദ്ധിമുട്ടുണ്ട്. അതും കൊണ്ട് വീട്ടിലിരുന്ന് വീഡിയോ പിടിച്ചു ഹിറ്റ് ആക്കിക്കോ, സമ്പാദിച്ചോ, റോഡിൽ ഇറങ്ങിയാൽ റോഡ് നിയമം പാലിക്കണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More