തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ വീണ്ടും മത്സ്യവില്‍പ്പനക്കാരിയോട് ക്രൂരത. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് അഞ്ചുതെങ്ങ് സ്വദേശി അല്‍ഫോന്‍സയുടെ മത്സ്യം നഗരസഭാ ജീവനക്കാര്‍ വലിച്ചെറിഞ്ഞത്. ഇരുപതിനായിരം രൂപയ്ക്കടുത്ത് വില വരുന്ന മത്സ്യം കൂടയിലുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ എത്തി ചോദ്യം ചെയ്യുകയും മീന്‍ വച്ചിരുന്ന പലക റോഡിലേക്ക് വലിച്ചെറിയുകയുമായിരുന്നു.
നഗരസഭയുടെ നിര്‍ദേശങ്ങള്‍ മറികടന്ന് കച്ചവടം നടത്തിയിട്ടില്ലെന്നാണ് മത്സ്യവില്‍പ്പനക്കാര്‍ പറയുന്നത്. കൈവശമുളള മീന്‍കുട്ടകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് വണ്ടിയില്‍ കയറ്റുന്നതിനിടെ മീന്‍ റോഡിലേക്ക് എറിഞ്ഞു. തലയില്‍ വച്ചിരുന്ന മീന്‍കൂടകള്‍ വരെ ജീവനക്കാര്‍ വലിച്ച് താഴെയിട്ടു എന്നാണ് കച്ചവടക്കാര്‍ ആരോപിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍ മീന്‍ വഴിയിലെറിഞ്ഞിട്ടില്ലെന്നാണ് നഗരസഭയുടെ വാദം. ജനങ്ങളുടെ നിരന്തരമായ പരാതിയെത്തുടര്‍ന്നാണ് നടപടിയെടുത്തത്. വഴിയോരക്കച്ചവടത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ സ്ഥലത്തായിരുന്നു മീന്‍ വില്‍പ്പന. അത് തടയുക മാത്രമാണ് ചെയ്തത് എന്ന് ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ് കുമാരി പറഞ്ഞു.