കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ഉടമയുമായ ടി. കെ. പൂക്കോയ തങ്ങള്‍ കീഴടങ്ങി. പത്ത് മാസമായി ഒളിവിലായിരുന്ന പൂക്കോയ തങ്ങള്‍ കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് കോടതിയിലാണ് കീഴടങ്ങിയത്. മുന്‍ മഞ്ചേശ്വരം എംഎല്‍എയും ജ്വല്ലറി ചെയര്‍മാനുമായ എംസി കമറുദ്ദീന് അറസ്റ്റിലായതിനുപിന്നാലെയാണ് പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയത്.
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ നൂറ്റിയന്പതിലേറേ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഓരോ പരാതിയും വെവ്വേറേ കേസുകളായി രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയും പൂക്കോയ തങ്ങളുടെ മകനുമായ ഹിഷാമിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുകേസില്‍ അറസ്റ്റിലായ എം. സി. കമറുദ്ദീന് ജാമ്യം ലഭിച്ചിരുന്നു. ഒരു ലക്ഷം രൂപയുടെ ബോണ്ട് നല്‍കണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് മൂന്നു കേസുകളില്‍ ജാമ്യം അനുവദിച്ചത്.