LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് നീക്കം ചെയ്തതിന് ട്വിറ്ററിന്‍റെ വിശദീകരണം

ഡല്‍ഹി: കമ്പനിയുടെ നയം തെറ്റിച്ചതുകൊണ്ടാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ലോക്ക്  ചെയ്തതെന്ന് ട്വിറ്റര്‍ ഹൈക്കോടതിയെ അറിയിച്ചു. അതോടൊപ്പം പീഡനത്തിനിരയായി മരണപ്പെട്ട പെണ്‍കുട്ടിയെ തിരിച്ചറിയുന്ന രീതിയില്‍ ചിത്രങ്ങള്‍ രാഹുല്‍ ഗാന്ധി പോസ്റ്റ്‌ ചെയ്തിരുന്നു. അതിനാലാണ് ട്വീറ്റ് ഒഴിവാക്കിയതെന്നും ട്വിറ്റര്‍ കോടതിയെ അറിയിച്ചു. ഡല്‍ഹി ഹൈക്കോടതിയിലാണ് വാദം നടക്കുന്നത്.

ട്വിറ്ററിന്‍റെ വാദം കേട്ട ജസ്റ്റിസ് ഡി. എൻ. പട്ടേലും ജസ്റ്റിസ് ജ്യോതി സിംഗും കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 27 -ലേക്ക് മാറ്റി. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനോട് ഹൈക്കോടതി നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട്  പൊതുതാൽപര്യ ഹർജി ഫയല്‍ ചെയ്തിട്ടുണ്ട്. അഭിഭാഷകന്‍ വിനീത് ജിന്‍ഡാലാണ് പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ പരിപാലനവും സംരക്ഷണവും) നിയമം, 2015 -ലെ വകുപ്പുകൾ പ്രകാരം രാഹുല്‍ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം രാഹുല്‍ഗാന്ധി ട്വിറ്ററില്‍ പങ്കുവച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഫോട്ടോ ട്വിറ്ററില്‍ പങ്കുവെക്കുന്നത് വഴി മരണപ്പെട്ട കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുകയാണെന്നാരോപിച്ച് ദേശീയ ബാലവകാശ സംരക്ഷണ കമ്മീഷന്‍റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More