LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജനതാ കര്‍ഫ്യൂ: വീട്ടിലിരുന്ന് തൂത്തുവാരി കേരളം

തിരുവനന്തപുരം: എല്ലാ വിഭാഗീയതകളും മാറ്റി വെച്ച് എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാവരും ഒത്തുചേര്‍ന്ന് നില്‍ക്കാനുള്ള രാജ്യത്തെ പ്രധാനമന്ത്രിയുടെ ആഹ്വാനം സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളം ഏറ്റെടുത്ത കാഴ്ചയ്ക്കാണ് കേരളം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. ജനതാ കര്‍ഫ്യൂ സംസ്ഥാനത്ത് പൂര്‍ണമാണ്.  ഈ ദിനം വീടുകളിലിരിക്കാമെന്നും വീടും പരിസരവും വൃത്തിയാക്കാമെന്നുമുള്ള  മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അക്ഷരം പ്രതി ജനം അനുസരിച്ചതിന് തെളിവ് കേരളത്തിലെ തെരുവുകള്‍ തന്നെയാണ്.

പൊതുവില്‍ ഞായറാഴ്ചകളില്‍ മാത്രം സജീവമാകുന്ന കടകമ്പോളങ്ങള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കുന്നില്ല. പൊതു ഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. കെ.എസ്.ആര്‍.ടി.സി-ക്കൊപ്പം സ്വകാര്യ ബസ്സുകളും ഇന്ന് പൂര്‍ണ്ണമായും പണിമുടക്കി. ടാക്സി,ഓട്ടോ മറ്റ് ജലഗതാഗത ഉപാധികള്‍ എന്നിവയും ജനതാ കര്‍ഫ്യൂവിനോട് സഹകരിക്കുകയാണ്. സ്വകാര്യ വാഹനങ്ങളോ ഇരുചക്ര വാഹനങ്ങളോ കാല്‍നടയാത്രക്കാര്‍ പോലുമോ കേരളത്തിലെ തെരുവുകളിലില്ലാത്ത - ഭരണാധികാരികളും, പ്രതിപക്ഷ പാര്‍ട്ടികളും, ജനങ്ങള്‍ ഒന്നടങ്കവും ഒറ്റക്കെട്ടായി ഒരു തീരുമാനത്തിനു പിന്നില്‍ ഉറച്ചുനിന്ന ചരിത്രത്തിലെ അപൂര്‍വങ്ങളില്‍  അപൂര്‍വമായ ദിവസമായി മാറുകയാണ് 22- മാര്‍ച്ച് -2020.

തിരുവനന്തപുരത്ത് സമരങ്ങള്‍ക്ക് ഇന്ന് അവധികൊടുത്ത് സെക്രട്ടേറിയറ്റ്‌ പടിക്കലെ സമരക്കാര്‍ കൊറോണ ജാഗ്രത പാലിക്കുകയാണ്. സെക്രട്ടേറിയറ്റും പരിസരവും വിജനമാണ്. വളരെ അത്യാവശ്യമായി പുറത്തിറങ്ങിയ അപൂര്‍വ്വം പേര്‍ ഒഴികെ പൊതുസ്ഥലങ്ങളില്‍ ആരും തന്നെയില്ല. സംസ്ഥാനത്തുനിന്നാകെ കിട്ടുന്ന റിപ്പോര്‍ട്ടു കളനുസരിച്ച് നഗര-ഗ്രാമ വ്യത്യാസങ്ങളില്ലാതെ ജനങ്ങള്‍ ഒന്നടങ്കം സാമൂഹ്യ സമ്പര്‍ക്കം തീര്‍ത്തും ഉപേക്ഷിച്ച് വീടുകളില്‍ തന്നെ കഴിയുകയാണ്. കൊല്ലം കശുവണ്ടി വ്യവസായ, മത്സ്യ ബന്ധന,വ്യാപാര കേന്ദ്രങ്ങളും പൂര്‍ണ്ണമായി അടഞ്ഞു കിടക്കുകയാണ്. കൊച്ചി തുറമുഖം, കാക്കനാട് കേന്ദ്രീകരിച്ചുള്ള ഐടി മേഖല, കളമശ്ശേരി-ആലുവ-പെരുമ്പാവൂര്‍ തുടങ്ങിയ  ഇടങ്ങളിലെ  വ്യാവസായിക കേന്ദ്രങ്ങള്‍ എന്നിവ തീര്‍ത്തും നിശ്ചലമാണ്.പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്, വാളയാര്‍ തുടങ്ങി വ്യാവസായിക പ്രാധാന്യമുള്ള സ്ഥലങ്ങള്‍ വിജനമാണ്.

പത്തനംതിട്ട, ഇടുക്കി, കോട്ടയം ,ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ എന്നീ ജില്ലകളിലും പൊതുസ്ഥലങ്ങളും തെരുവുകളും വിജനമാണ്. മറ്റ് സംസ്ഥാങ്ങളില്‍ നിന്നെത്തുന്ന മത്സ്യവും പച്ചക്കറികളും ഇന്ന് സംസ്ഥാനത്തേക്ക് വന്നിട്ടില്ല. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് , കര്‍ണാടക, തമിഴ്നാട്‌ തുടങ്ങി ഇതര സംസഥാനങ്ങളുമായി ശക്തമായ വാണിജ്യ ബന്ധമുള്ള കോഴിക്കോട്, കൊച്ചി സെന്‍ട്രല്‍ ഫിഷ്‌ മാര്‍ക്കറ്റുകളില്‍ ഇന്ന് മത്സ്യം എത്തിയില്ല. മന്ത്രിമാരും ഉദ്യോഗസ്ഥരും സാമൂഹ്യപ്രസ്ക്തരായ ആളുകളും ജനങ്ങള്‍ക്ക് മാതൃകയാകുന്ന തരത്തില്‍ കൊറോണ വിരുദ്ധ പ്രചാരണ വീഡിയോകളും മെസ്സേജുകളും പങ്കു വെക്കുകയും ഒപ്പം  വീടകം വൃത്തിയാക്കുകയും ചെയ്യുന്ന അപൂര്‍വ്വ അനുഭവത്തിനാണ് ഇന്ന് കേരളം സാക്ഷ്യം വഹിക്കുന്നത്.

Contact the author

web desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More