LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രാജി വെക്കണമെന്ന് ക്രിസ്ത്യന്‍ കൗണ്‍സില്‍

കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ കൗണ്‍സില്‍. രാജി വെക്കാതെ അധികാരത്തില്‍ തുടരാനാണ് ആലഞ്ചേരി ആഗ്രഹിക്കുന്നതെങ്കില്‍ പ്രതിഷേധം ആരംഭിക്കുമെന്നും പ്രസിഡന്‍റ് ഫെലിക്‌സ് ജെ. പുല്ലൂടന്‍ അറിയിച്ചു. കേരള മെത്രാന്‍ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ജോര്‍ജ് ആലഞ്ചേരിയെ എല്ലാ ചുമതലകളില്‍ നിന്ന് മാറ്റണമെന്ന് എറണാകുളം അതിരൂപതയിലെ വിശ്വാസി കൂട്ടായ്മയായ അല്‍മായ മുന്നേറ്റവും ആവശ്യപ്പെട്ടിട്ടുണ്ട്.  സീറോ മലബാര്‍ സഭ നേതൃത്വം വത്തിക്കാന് കത്തയക്കണമെന്നും അല്‍മായ മുന്നേറ്റം ആവശ്യപ്പെട്ടു.

സീറോ മലബാര്‍ സമിതി ഭൂമി ഇടപാട് കേസില്‍ എറണാകുളം അതിരൂപത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കം വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എറണകുളം സെക്ഷന്‍ കോടതിയുടെ ഉത്തരവിനെതിരെയാണ് ആലഞ്ചേരിയടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കർദിനാൾ വിചാരണ നേരിടണമെന്ന കീഴ് കോടതി ഉത്തരവ് ശരിവെച്ച ഹൈക്കോടതി ആലഞ്ചേരി സമര്‍പ്പിച്ച ആറ് ഹർജികളും തള്ളുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എറണാകുളം അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍, ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവരും വിചാരണ നേരിടണം. ഹൈക്കോടതി വിധി വന്ന സാഹചര്യത്തില്‍ ആലഞ്ചേരിയടക്കമുള്ളവര്‍ ജാമ്യമെടുത്ത് വിചാരണ നേരിടേണ്ടി വരും. അതോടൊപ്പം ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരിക്കും സഭാ നേതൃത്വം ചെയ്യുക. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More