LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വി. ഡി. സതീശന്‍റെ പ്രസ്താവന ബാലിശം- മന്ത്രി എം.എം.മണി

കുഞ്ചിത്തണ്ണി:  20,000-കോടി രൂപയുടെ കോറോണാ പാക്കേജ്, പണത്തിന്‍റെ ഉറവിടത്തെ കുറിച്ച് നല്ല ധാരണയോടെ മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനമാണെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി എം. എം. മണി കുഞ്ചിത്തണ്ണിയില്‍ പറഞ്ഞു. ജനതാ കര്‍ഫ്യുവിനോടനുബന്ധിച്ചു വീട്ടില്‍ നടന്ന ഗൃഹ ശുചീകരണ പ്രവര്‍ത്തികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ സ്വകാര്യ ചാനല്‍ പ്രതിനിധിയോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുകയാണെന്ന വി. ഡി. സതീശന്‍റെ പ്രസ്താവന ബാലിശമാണ്. അരി വിതരണം ഉള്‍പ്പെടെ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ. അതാകട്ടെ മന്ത്രിസഭാ യോഗം കൂടി, സാഹചര്യങ്ങള്‍ വിലയിരുത്തി തീരുമാനിച്ച കാര്യമാണ്. പണം എങ്ങനെ കണ്ടെത്തുമെന്ന കാര്യം ധനമന്ത്രി തോമസ്‌ ഐസക്‌ തന്നെ വിശദീകരിച്ചിട്ടുമുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ വി. ഡി. സതീശനെപ്പോലുള്ള ഉത്തരവാദിത്തപ്പെട്ട നിയമസഭാ സാമാജികര്‍ ഇത്തരത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സംസാരിക്കാന്‍ പാടില്ലെന്നും മന്ത്രി മണി പറഞ്ഞു.   

 


Contact the author

web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More