LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പി. കെ. നവാസിനെതിരായ പരാതി പിന്‍വലിച്ചാല്‍ നടപടിയെടുക്കാമെന്ന് മുസ്ലീം ലീഗ്

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി. കെ. നവാസും സംഘടനയുടെ വനിതാ വിഭാഗമയാ ഹരിതയുടെ നേതാക്കളും തമ്മില്‍ നടന്നുവരുന്ന പ്രശ്‌നങ്ങളില്‍ മുസ്ലീം ലീഗ് ഇടപെടുന്നു. നവാസിനെതിരായ പരാതി പിന്‍വലിച്ചാല്‍ നടപടിയെടുക്കാമെന്ന് മുസ്ലീം ലീഗ് ഹരിത നേതാക്കളോട് പറഞ്ഞത് എന്നാല്‍ നവാസിനെതിരെ അച്ചടക്ക നടപടിയെടുത്തതിനുശേഷം മാത്രമേ പരാതി പിന്‍വലിക്കുകയുളളു എന്ന നിലപാടിലാണ് ഹരിതയുടെ നേതാക്കള്‍.

എംഎസ്എഫിന്റെ സംസ്ഥാന ഓഫീസായ കോഴിക്കോട് ഹബീബ് സെന്ററില്‍ വച്ച് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനിടെ പി. കെ. നവാസും മലപ്പുറം ജില്ലാ സെക്രട്ടറി വി. അബ്ദുള്‍ വഹാബും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ദുരാരോപണങ്ങളുന്നയിക്കുകയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു എന്നാരോപിച്ചാണ് ഹരിത നേതാക്കള്‍ വനിതാകമ്മീഷനെ സമീപിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹരിതയിലെ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചത് മുസ്ലീം ലീഗിന് വലിയ തലവേദനയായിരിക്കുകയാണ്. ജില്ലാ തലത്തില്‍ ഇനി ഹരിതയുടെ പ്രവര്‍ത്തനങ്ങള്‍ വേണ്ടെന്ന് വയ്ക്കാന്‍ മുസ്ലീം ലീഗില്‍ ആലോചനയുണ്ട്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഇനി മുതല്‍ എംഎസ്എഫ് മാത്രം മതി എന്ന തരത്തിലുളള അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.

Contact the author

Web Desk