LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോറോണാകാല സഹായം തേടി നബാര്‍ഡിനു മുന്നില്‍ കേരളം

തിരുവനന്തപുരം: ആകാവുന്ന തരത്തില്‍ കൊറോണയെ മറികടക്കാന്‍ ശ്രമിക്കുന്ന കേരളത്തിന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പരിഗണന നല്‍കി നൂറു ശതമാനം പുനര്‍വായ്പ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നബാര്‍ഡിനോട്‌ ആവശ്യപ്പെട്ടു. നബാര്‍ഡിന്‍റെ അടിസ്ഥാന സൌകര്യ വികസന പദ്ധതിയില്‍ നിന്ന് 2000-കോടി രൂപ അനുവദിക്കണം-നബാര്‍ഡ് ചെയര്‍മാന്‍ ഡോ.ഹര്‍ഷ്കുമാര്‍ ബനവാലയോട് കത്തിലൂടെയാണ് മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചത്. വിവിധ തരത്തിലുള്ള വായ്പകള്‍ കുറഞ്ഞ പലിശ നിരക്കില്‍ നല്‍കി ഈ പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തെ സഹായിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്.

നിലവില്‍ 3.9 ശതമാനം പലിശയുള്ള നബാര്‍ഡിന്‍റെ അടിസ്ഥാന സൌകര്യ വികസന പദ്ധതി ഫണ്ടില്‍ നിന്ന്‍ രണ്ടുശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കണം എന്നവശ്യപ്പെടുന്ന മുഖ്യമന്ത്രി സംസ്ഥാന സഹകരണ ബാങ്കുകള്‍ക്കും ഗ്രാമീണ ബാങ്കുകള്‍ക്കും പുനര്‍ വായ്പാ ഇനത്തില്‍ നല്‍കുന്ന ഫണ്ടുകളുടെ പലിശ നിരക്ക് 2 ശതമാനത്തിലേക്ക് താഴ്ത്തണമെന്നാണ്. മുന്നോട്ടു വെച്ചിട്ടുള്ള നിര്‍ദ്ദേശം. ചെറു സംരംഭകര്‍ക്കും കൈത്തോഴിലുകാര്‍ക്കും നല്‍കുന്ന വായ്പയുടെ പലിശ നിരക്ക് കുറയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.കൊറോണ കാല പ്രതിസന്ധിയില്‍ പെട്ടുഴലുന്ന സംസ്ഥാനത്തിന് നബാര്‍ഡ് നല്‍കുന്ന മറുപടിയിലാണ് സാമ്പത്തിക നിരീക്ഷരുടെ നോട്ടം.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More