LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്വാതന്ത്ര്യം മഹത്തായ ആശയവും മനോഹരമായ മോഹവുമാണെന്ന് വി. എസ്. അച്യുതാനന്ദന്‍

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പേ ജനിച്ച് വളര്‍ന്ന തന്നെ പോലുള്ളവര്‍ക്ക് സ്വാതന്ത്ര്യം ഒരു മഹത്തായ ആശയവും മനോഹരമായ മോഹവുമാണെന്ന് മുന്‍ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്‍. ഫേസ്ബുക്കിലൂടെയാണ് വി. എസ്. അച്യുതാനന്ദന്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നത്. പലപ്പോഴും സ്വാതന്ത്ര്യമെന്നത് കേവലം ആലങ്കാരിക പദമായി തോന്നുവെങ്കിലും പൊരുതി നേടിയ സ്വാതന്ത്ര്യത്തെ അതിന്‍റെ അറിവിലും അർത്ഥത്തിലും ഉൾക്കൊള്ളുന്ന എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകളെന്നാണ് വി. എസ്. അച്യുതാനന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സ്വാതന്ത്ര്യപൂർവ്വ കാലഘട്ടത്തിൽ ജനിച്ചുവളർന്ന എന്നെപ്പോലുള്ളവർക്ക് സ്വാതന്ത്ര്യം ഒരു മഹത്തായ ആശയവും മനോഹരമായ മോഹവുമാണ്. അതാണ്, പാരതന്ത്ര്യത്തിനെതിരെ പോരാടാൻ ഞങ്ങൾക്ക് ലഭിച്ച ഊർജം. സ്വാതന്ത്ര്യത്തെയും പാരതന്ത്ര്യത്തെയും അസ്വാതന്ത്ര്യത്തെയും വേർതിരിച്ചറിയാനാവാത്തവരെ സംബന്ധിച്ച് സ്വാതന്ത്ര്യം എന്ന ത്രൈയക്ഷരി കേവലം ഒരു ആലങ്കാരിക പ്രയോഗം മാത്രമായിരിക്കും. എന്നാൽ, പൊരുതി നേടിയ സ്വാതന്ത്ര്യത്തെ അതിന്റെ അറിവിലും അർത്ഥത്തിലും ഉൾക്കൊള്ളുന്ന സകലമാന ജനതതികൾക്കും എന്റെ സ്വാതന്ത്ര്യദിനാശംസകൾ.
Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More