LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ് കുന്ദ്രയുടെ അറസ്റ്റിനുശേഷം ശില്‍പ്പാ ഷെട്ടിയുടെ ആദ്യ വീഡിയോ

മുംബൈ: അശ്ലീല ചിത്ര നിര്‍മ്മാണക്കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിനുശേഷമുളള ശില്‍പ്പാ ഷെട്ടിയുടെ ആദ്യ വീഡിയോ വൈറല്‍. വി ഫോര്‍ ഇന്ത്യയുടെ കൊവിഡ് 19 ധനസമാഹരണത്തിന്റെ ഭാഗമായുളള വീഡിയോയിലാണ് ശില്‍പ്പാ ഷെട്ടി പ്രത്യക്ഷപ്പെട്ടത്. വീഡിയോയില്‍ ശില്‍പ്പാ ശ്വസന വ്യായാമങ്ങള്‍ എങ്ങനെ ചെയ്യണമെന്നാണ് വിവരിക്കുന്നത്. നെഗറ്റീവ് ചിന്തകളില്‍ നിന്ന് യോഗയിലൂടെ എങ്ങനെ മുക്തി നേടാമെന്നും ശില്‍പ്പാ ഷെട്ടി പറയുന്നുണ്ട്.

പ്രയാസമനുഭവിക്കുന്ന സാഹചര്യങ്ങളില്‍ നെഗറ്റീവ് ചിന്തകളുണ്ടാവുന്നത് സ്വാഭാവികമാണ്. അതിനെ നിയന്ത്രിക്കണം. പ്രാണായാമം ചെയ്യുന്നത് മാനസികമായ സന്തോഷത്തിനും ശ്വസനപ്രക്രിയ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ശില്‍പ്പാ പറയുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. പ്രാണായാമം ചെയ്യുന്നത് പ്രതിരോധ ശേഷി കൂട്ടുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും എന്നും ശില്‍പ്പാ ഷെട്ടി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും അവ ചില ആപ്പുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തതിനാണ് രാജ് കുന്ദ്രയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയില്‍ മുംബൈ ക്രൈംബ്രാഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മതിയായ തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. വിഷയത്തില്‍  മാധ്യമങ്ങള്‍ ഞങ്ങളെ വിചാരണ ചെയ്യേണ്ട ആവശ്യമില്ല. നിയമം നിയമത്തിന്റെ വഴിക്ക് നടക്കും എന്നായിരുന്നു ശില്‍പ്പാ ഷെട്ടിയുടെ പ്രതികരണം.

'ശരിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. തനിക്കും കുടുംബത്തിനുമെതിരെ നിരവധി ഊഹാപോഹങ്ങളും ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു. സംഭവത്തില്‍ തന്റെ നിലപാട് കൃത്യമാണ്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഇനിയും ഇത്തരം കുറ്റകൃത്യങ്ങളില്‍ നിന്ന് അകലം പാലിക്കും. അനാവശ്യമായ സംശയങ്ങളിലേക്ക് എന്റെ പേര് വലിച്ചിഴക്കരുത്. എന്റെ കുട്ടികളെ കരുതിയെങ്കിലും തെറ്റായ ആരോപണങ്ങളുന്നയിക്കുന്നത് നിര്‍ത്തണം' ശില്‍പ്പാ ഷെട്ടി കുറിച്ചു. തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കണമെന്നും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണമായ വിശ്വാസമുണ്ടെന്നും ശില്‍പ്പാ ഷെട്ടി ട്വിറ്ററില്‍ കുറിച്ചു.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More