LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നാടുവിട്ട അഫ്ഗാന്‍ പ്രസിഡന്‍റിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഫ്ഗാന്‍ ഇന്ത്യന്‍ എംബസി ട്വീറ്റ്

കാബൂള്‍: അഫ്ഗാന്‍റെ തലസ്ഥാനമായ കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെ നാടുവിട്ട പ്രസിഡന്‍റ്  അഷറഫ് ഗനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യയിലെ അഫ്ഗനിസ്ഥാന്‍ എംബസിയുടെ ട്വീറ്റ്. എന്നാല്‍ ട്വീറ്റ് ചര്‍ച്ചയായതോടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് ഉദ്ധ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. 

അപമാനത്താല്‍ തലയുയര്‍ത്താന്‍ സാധിക്കുന്നില്ല. എല്ലാ കാര്യങ്ങളും കൈവിട്ട് പോയിരിക്കുന്നു.  എല്ലാരെയും കെണിയിലാക്കി തന്‍റെ അടുത്തവരുമായി ഗനി ബാബ ഒളിച്ചോടിയിരിക്കുന്നു. അഭയാര്‍ത്ഥികളായവരോട് തങ്ങള്‍ മാപ്പ് ചോദിക്കുന്നു. രാജ്യദ്രോഹികളെ അള്ളാഹു ശിക്ഷിക്കട്ടെ. അയാളുടെ ഈ പ്രവര്‍ത്തി നമ്മുടെ ചരിത്രത്തില്‍ കളങ്കമായിരിക്കുമെന്നാണ് തിങ്കളാഴ്ച രാവിലെ വന്ന ട്വീറ്റില്‍ പറയുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ ട്വീറ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തനിക്ക് അക്കൗണ്ടിലേക്ക് പ്രവേശനമില്ല. അത് ഹാക്ക് ചെയ്യപ്പെട്ടതാണ്. ഒരു സുഹൃത്ത് ഈ ട്വീറ്റിന്‍റെ സ്ക്രീൻഷോട്ട് അയച്ചു. തനിക്ക് ഇത് കാണാന്‍ സാധിക്കുന്നില്ല. നിരവധി തവണ ട്വിറ്റര്‍ അക്കൗണ്ട് ലോഗിൻ ചെയ്യാൻ ശ്രമിച്ചു. പക്ഷേ അതിന് സാധിക്കുന്നില്ലായെന്ന്  ഇന്ത്യയിലെ അഫ്ഗാൻ എംബസിയുടെ പ്രസ് സെക്രട്ടറി അബ്ദുൽഹഖ് ആസാദ് വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More