ഡല്‍ഹി: മുന്‍ അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിതാ ദേവ് രാജി വച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍. 'സുഷ്മിതാ ദേവ് നമ്മുടെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം രാജി വയ്ക്കുന്നു. യുവനേതാക്കള്‍ പാര്‍ട്ടി വിടുമ്പോള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുളള ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ 'വൃദ്ധരായ' നേതാക്കളെ കുറ്റപ്പെടുത്തുന്നു. ഇതൊന്നും കാണാതെ കണ്ണടച്ചുകൊണ്ട് പാര്‍ട്ടി മുന്നോട്ടുപോവുകയാണ്' എന്നായിരുന്നു കബില്‍ സിബലിന്റെ ട്വീറ്റ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക