തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15- പേര്‍ക്കുകൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചു. 5 - പേര് കാസര്‍ഗോഡ് സ്വദേശികളും 4 - പേര് കണ്ണൂര്‍ സ്വദേശികളും 2 -പേര് വീതം കോഴിക്കോട് ,മലപ്പുറം സ്വദേശികളും 2 - പേര് എറണാകുളത്തുകാരുമാണ്. ഇതോടെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കൊറോണ ബാധിച്ചവരുടെ എണ്ണം 39 - ആയി. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ ഇരിക്കുന്നവരുടെ എണ്ണം 64-ആയി. പ്രശ്നത്തിന്റെ ഗൌരവം കണക്കിലെടുത്ത് കാസര്‍ഗോഡ് ജില്ലയിലെ 17 -പൊലിസ് സ്റ്റേഷന് പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്ട് ഇതാദ്യമായാണ് കൊറോണ സ്ഥിരീകരിക്കുന്നത്.
സംസ്ഥാനത്ത് ഇതുവരെ 59 , 295- (അമ്പത്തൊമ്പതിനായിരത്തി ഇരുനൂറ്റി തൊണ്ണൂറ്റിയഞ്ച്) പേര് നിരീക്ഷനത്തിലുണ്ട്. ഇതില്‍ 314- പേര് ആശുപത്ത്രിയിലും ബാക്കിയുള്ളവര്‍ വീട്ടിലുമാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 9776-പേരെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ നിന്നൊഴിവാക്കി.
ഇന്ന് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ രോഗികളില്‍ കാസര്‍ഗോഡ് നിന്നുള്ള . 5 - പേരും ഗള്‍ഫില്‍നിന്നും നാട്ടിലെത്തിയവരാണ്. ഏറണാകുളത്തു നിന്നുള്ള രണ്ടുപേരും ഗള്‍ഫില്‍ നിന്നെത്തിയവരാണ്.മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവര്‍ വേങ്ങര, കടലുണ്ടി സ്വദേശികളാണ്. ഗള്‍ഫില്‍ നിന്നെത്തിയ രോഗികളുടെ റൂട്ട് മാപ്പ് തയാറാക്കി വരികയാണ്.ഇതില്‍ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ നിന്ന് ചികിത്സ തേടിയതായി മനസ്സിലായിട്ടുണ്ട്.