LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോറോണാ പാക്കേജ്: വിഷുവിന് മുന്‍പ് 61-ലക്ഷം കുടുംബങ്ങള്‍ക്ക്‌ 7400-രൂപ വീതം നല്‍കും - തോമസ്‌ ഐസക്

തിരുവനന്തപുരം:സര്‍ക്കാര്‍ പ്രഖ്യാപിച്ച 20,000-കോടി രൂപയുടെ കോറോണാ പാക്കേജിലെ പണം രണ്ടു മാസത്തിനകം ജനങ്ങളുടെ കയ്യിലെത്തുമെന്ന് ധനകാര്യ മന്ത്രി തോമസ്‌ ഐസക് പറഞ്ഞു. കുടുംബമൊന്നിന് 7400-രൂപ എന്ന നിരക്കില്‍ വിഷുവിന് മുന്‍പ് 61-ലക്ഷം കുടുംബങ്ങളില്‍ പണമെത്തും.ഇതിനായി രണ്ടു ഘട്ടങ്ങളിലായി 8500-കോടി രൂപ വിതരണം ചെയ്യുമെന്നും ധനകാര്യ മന്ത്രി പറഞ്ഞു.ശമ്പളം,പെന്‍ഷന്‍ എന്നിവയ്ക്ക് പുറമെ തളരുന്ന സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ഈ പണത്തിനു കഴിയും. 

പണം എവിടെ നിന്ന് കണ്ടെത്തുമെന്നതില്‍ ആശയക്കുഴപ്പമുണ്ടാകേണ്ട കാര്യമില്ലെന്നും തോമസ്‌ ഐസക് പറയുന്നു-‘’അടുത്ത വര്‍ഷം സംസ്ഥാനത്തിന് ഇരുപത്തി അയ്യായിരം കോടി രൂപ വായ്പയെടുക്കാം.ഇതില്‍ പകുതിയെങ്കിലും,വരുന്ന രണ്ടു മാസങ്ങള്‍ കൊണ്ട് എടുക്കാം.  ഒരു വര്‍ഷംകൊണ്ട് ജനങ്ങളില്‍ പണമെത്തിക്കേണ്ട പദ്ധതികളുണ്ട്. ഇതില്‍ ചിലത് ആദ്യ രണ്ടുമാസത്തില്‍ തന്നെ ഏറ്റെടുത്താണ് അടിയന്തിര പ്രാധാന്യത്തോടെ ഫണ്ട് ജനങ്ങളിലേക്ക് എത്തിക്കുന്നത്-ദേശാഭിമാനി ലേഖകന് നല്‍കിയ അഭിമുഖത്തില്‍ ധനകാര്യ മന്ത്രി വ്യകതമാക്കി.

തൊഴിലുറപ്പ് പദ്ധതി പ്രകാരം എട്ടുകോടി തൊഴില്‍ ദിനങ്ങള്‍ കേരളത്തിനു അനുവദിക്കപ്പെട്ടിട്ടുണ്ട്. ഒരു ദിവസത്തെ കൂലി 271-രൂപ കണക്കാക്കിയാല്‍ തന്നെ 2,168- കോടി രൂപ സംസ്ഥാനത്തിന് ലഭിക്കും.ഒരു വര്‍ഷംകൊണ്ട് ചെലവഴിക്കേണ്ട ഈ പണം ആദ്യഘട്ടത്തില്‍ തന്നെ സര്‍ക്കാരിന്‍റെ കയ്യിലെത്തുമ്പോള്‍ നമുക്ക് മറ്റാരെയും ആശ്രയിക്കാതെ തന്നെ ഇപ്പോള്‍ വാഗ്ദാനം ചെയ്ത സാമ്പത്തിക പാക്കേജ് നടപ്പാക്കാന്‍ കഴിയുമെന്നും സംസ്ഥാന ധനകാര്യ മന്ത്രി തോമസ്‌ ഐസക് പറഞ്ഞു.

ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാത്ത എ.പി.എല്‍/എ.എ.വൈ കുടുംബങ്ങള്‍ക്ക് വിഷുവിന് മുന്‍പ് 1000-രൂപാ വീതം നല്‍കും. അരി, മരുന്ന്‍, ചികിത്സ എന്നിവ ഇപ്പോള്‍ തന്നെ ഈ വിഭാഗത്തില്‍ വരുന്ന കുടുംബങ്ങള്‍ക്ക് ഉറപ്പാക്കിയിട്ടുണ്ട് എന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കേണ്ടതാണെന്നും ധനകാര്യ മന്ത്രി ഓര്‍മ്മിപ്പിച്ചു.       


Contact the author

web desk