ഡല്‍ഹി: മുന്‍ അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിതാ ദേവ് രാജി വച്ചതിനുപിന്നാലെ യുവ വ്യവസായി നൈറിതാ ജോയ് ശുക്ല കോണ്‍ഗ്രസില്‍ ചേര്‍ന്നു. കരിംഗഞ്ച് മണ്ഡലത്തില്‍ നിന്നുളള മുന്‍ കോണ്‍ഗ്രസ് എംപി ലളിത് മോഹന്‍ ശുക്ലബൈദ്യയുടെ പേരമകളാണ് നൈറിത. കോണ്‍ഗ്രസില്‍ ചേരാന്‍ എല്ലാ കാലത്തും ആഗ്രഹിച്ചിട്ടുണ്ടെന്നും ഏറ്റവും മോശം കാലത്തും തന്റെ കുടുംബം കോണ്‍ഗ്രസിനൊപ്പം നിന്നിട്ടുണ്ടെന്നും നൈറിത പറഞ്ഞു.
ബരാക് വാലിയുടെ മകളെ ഞങ്ങളുടെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു എന്നാണ് അസം കോണ്‍ഗ്രസ് പ്രസിഡന്റ് ഭൂപന്‍ ബോറ ട്വീറ്റ് ചെയ്തത്. ഒരാള്‍ പോകുമ്പോള്‍ ഒരുപാടുപേര് വരും എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസമാണ് സുഷ്മിതാ ദേവ് രാജി വച്ചത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അസമിലെ സീറ്റ് വിഭജനത്തെ തുടര്‍ന്നാണ് സുഷ്മിത ദേവ് കോണ്‍ഗ്രസ് നേതാക്കളുമായി അകന്നത്. സുഷ്മിത ദേവിനെ അനുനയിപ്പിക്കാന്‍ പ്രിയങ്ക ഗാന്ധി ശ്രമിച്ചിരുന്നുവെങ്കിലും ചര്‍ച്ചകള്‍ പരാജയപ്പടുകയാണുണ്ടായത്. തിങ്കളാഴ്ച സുഷ്മിത തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.