LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹരിതയോട് മുസ്ലിം ലീഗ് നീതി കാണിച്ചില്ലെന്ന് ഫാത്തിമ തെഹ്ലിയ

കോഴിക്കോട്: ഹരിതയോട് പാര്‍ട്ടി നീതി കാണിച്ചില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്ലിയ. ഇതോടൊപ്പം വ്യക്തിഹത്യ നേരിടേണ്ടി വരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഫാത്തിമ പറഞ്ഞു. ഹരിത അംഗങ്ങള്‍ നല്‍കിയ പരാതിയില്‍ നേതൃത്വം മാതൃകാപരമായ നിലപാട് സ്വീകരിക്കാത്തിരുന്ന സാഹചര്യത്തിലാണ് വനിതാ കമ്മീഷനെ സമീപിച്ചതെന്നും ഫാത്തിമ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, പാര്‍ട്ടിയില്‍ വിശ്വാസമുണ്ടെന്നും എന്നാല്‍ഹരിത മുസ്ലീം ലീഗിന് തലവേദന എന്ന പരാമർശങ്ങൾ വേദന ഉണ്ടാക്കുന്നുവെന്നും  ഫാത്തിമ തെഹ്ലിയ വ്യകതമാക്കി. വനിതാ കമ്മീഷനിൽ പരാതി നൽകിയത് 'ഹരിത'യുടെ സംസ്ഥാന ഭാരവാഹികൾ ആണ്. പാർട്ടി വേദികളിലും വനിതാ കമ്മീഷന് മുന്നിലും മാത്രമാണ് അവർ കാര്യങ്ങൾ പറഞ്ഞതെന്നും ഫാത്തിമ തെഹ്ലിയ കൂട്ടിച്ചേര്‍ത്തു.

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയവര്‍ക്ക് കിട്ടിയ സ്വാഭാവിക നീതി ഹരിത അംഗങ്ങളും അര്‍ഹിക്കുന്നു. വനിത കമ്മീഷന് പരാതി നൽകിയതിൽ അച്ചടക്ക ലംഘനമില്ല.മുസ്ലിം ലീഗ് നേതൃത്വവും എം.എസ്എഫ് നേതാക്കളും പറഞ്ഞ കാര്യങ്ങള്‍ തള്ളിയാണ് ഫാത്തിമ സംസാരിച്ചത്. ഹരിതയുടെ കമ്മിറ്റി മരവിപ്പിച്ച തീരുമാനത്തോട് എതിർപ്പ് ലീഗിനെ അറിയിച്ചിട്ടുണ്ടെന്നും ഫാത്തിമ തഹ്ലിയ വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More