കൊല്‍ക്കത്ത: നൊബേല്‍ സമ്മാന ജേതാവ് രവീന്ദ്രനാഥ് ടാഗോറിന്‍റെ നിറത്തെ പരിഹസിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി സുഭാസ് സര്‍ക്കാര്‍. അദ്ദേഹ ത്തിന്‍റെ നിറം ഇരുണ്ടതായിരുന്നുവെന്നും അതിനാല്‍ അമ്മ ടാഗോറിന്‍റെ കൈയ്യില്‍ തൊടാന്‍ പോലും വിസമ്മതിച്ചുവെന്നുമാണ് സുഭാസ് സര്‍ക്കാര്‍ പറഞ്ഞത്.
നിറം കുറഞ്ഞ ടാഗോറിനെ കുഞ്ഞായിരിക്കുമ്പോള്‍ അമ്മ മടിയില്‍ ഇരുത്തുകയോ, തൊടുകയോ ഇല്ലായിരുന്നുവെന്നാണ് സുഭാസ് സര്‍ക്കാര്‍ ആരോപിച്ചത്. രണ്ടുതരത്തിലുള്ള വെളുത്ത നിറക്കാരാണുള്ളത്. ഒന്ന് മഞ്ഞകലര്‍ന്ന വളരെ വെളുത്ത നിറമുള്ളവരും മറ്റൊന്ന് ചുവപ്പു കലര്‍ന്ന വെളുത്തവരും. ടാഗോർ സുന്ദരനായിരുന്നു. പക്ഷേ ടാഗോര്‍ രണ്ടാമത്തെ വിഭാഗത്തിൽ പെട്ടയാളാണെന്നുമായിരുന്നു സുഭാസ് സര്‍ക്കാറിന്‍റെ പരാമര്‍ശം. ടാഗോര്‍ ആരംഭിച്ച വിശ്വഭാരതി സര്‍വകലാശാല സന്ദര്‍ശിക്കുമ്പോളായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രസ്താവന.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കൊല്‍ക്കത്തയുടെ അഭിമാനമായ ടാഗോറിനെ അധിക്ഷേപിച്ചുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞത്. സുഭാസ് സര്‍ക്കാറിന്റെ ചരിത്രബോധമില്ലായുടെ ഭാഗമാണിത്. ഇങ്ങനെ സംസാരിക്കുന്ന ഒരാളെ സര്‍വകലാശാലയില്‍ പ്രവേശിക്കാന്‍ അനുവദിച്ചു കൂടായെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് അഭിഷേക് ബാനര്‍ജി പറഞ്ഞു. എന്നാല്‍ സുഭാസ് സര്‍ക്കാര്‍ വംശീയ പരമായ അതിക്ഷേപമല്ല നടത്തിയത്. മറിച്ച് വംശീയക്കെതിരെയാണ് സംസാരിച്ചതെന്നാണ് ബിജെപിയുടെ വാദം.