കൊച്ചി: എറണാകുളം നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിക്കൊപ്പം പതിനായിരം രൂപ വെറുതെ നല്‍കിയ നഗരസഭാ അധ്യക്ഷ വിവാദത്തില്‍. തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പനാണ് 43 കൗണ്‍സിലര്‍മാര്‍ക്കും ഓണക്കോടിക്കൊപ്പം പതിനായിരം രൂപ വീതം നല്‍കിയത്. പതിനെട്ട് കൗണ്‍സിലര്‍മാര്‍ പണം തിരികെ നല്‍കുകയും അജിതയ്‌ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കി. തൃക്കാക്കര നഗരസഭ ഭരിക്കുന്നത് യുഡിഎഫാണ്.
ഓരോ കൗണ്‍സിലര്‍മാരെയും പ്രത്യേകം ക്യാബിനിലേക്ക് വിളിച്ചുവരുത്തിയാണ് ഓണക്കോടി കൈമാറിയത്. കൂടെ പണമടങ്ങിയ കവറും നല്‍കി എന്നാണ് നഗരസഭാ അധ്യക്ഷയ്‌ക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണം. ഇത്തരത്തില്‍ പണം നല്‍കണമെങ്കില്‍ അവര്‍ക്ക് 25 ലക്ഷം രൂപയെങ്കിലും ലഭിച്ചിരിക്കണം. നഗരസഭയില്‍ നടത്തുന്ന ക്രമക്കേടുകളുടെ ഭാഗമായാണ് അവര്‍ക്ക് പണം ലഭിച്ചത് എന്നും പ്രതിപക്ഷം ആരോപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് നഗരസഭാ അധ്യക്ഷയുടെ വാദം. ക്യാബിനിലേക്ക് വിളിച്ചത് ഓണക്കോടി കൊടുക്കാനാണ്. പണം നല്‍കിയെന്ന് പറയുന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. ഭരണസമിതിയെ അട്ടിമറിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതിപക്ഷം ഇത്തരം ആരോപണങ്ങളുന്നയിക്കുന്നത.് നിയമപരമായി തന്നെ നേരിടും എന്ന് അജിതാ തങ്കപ്പന്‍ പറഞ്ഞു.