LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഈ ബുള്‍ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റ്; പ്രകോപനപരമായ പോസ്റ്റ്‌ ഇട്ടവര്‍ക്കെതിരെയും കേസ്

കണ്ണൂര്‍: ഈ ബുള്‍ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പോസ്റ്റ്‌ ഇട്ടവര്‍ക്കെതിരെയും പോലീസ് കേസെടുത്തു. സര്‍ക്കാര്‍ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയതിനാണ്  കേസ്. ഇത്തരം പോസ്റ്റുകള്‍ ഇട്ടവരുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം പരിശോധിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു. 

അതോടൊപ്പം, പ്രകോപനപരമായ എഴുത്തുകളോ, സന്ദേശങ്ങളോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസ് എടുക്കുമെന്നും പോലീസ് അറിയിച്ചു. നേരത്തെ പ്രതിഷേധത്തിനു ആഹ്വാനം ചെയ്ത കൊല്ലത്തും ആലപ്പുഴയിലുമുള്ള രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇവര്‍ ഈ ബുള്‍ജെറ്റ് സഹോദരന്മാരുടെ ആരാധകരാണ്. അതോടൊപ്പം കൊവിഡ്‌ മാനദണ്ഡം ലംഘിച്ച് ഈ ബുള്‍ ജെറ്റ് സഹോദരന്മാര്‍ക്ക് വേണ്ടി തടിച്ചു കൂടിയ 17 പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പോലീസ് അസൂത്രിതമായി തങ്ങളെ കുടുക്കുകയാണെന്നാണ് ഈ ബുള്‍ജെറ്റ് സഹോദരങ്ങളുടെ ആരോപണം. തങ്ങളുടെ അറിവില്ലായ്മയെ മുതലെടുത്ത്‌ നിയമ സംവിധാനങ്ങള്‍ വഴി കുടുക്കുകയാണെന്നും ഇവര്‍ പറഞ്ഞു. തങ്ങള്‍ക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നും ഈ ബുള്‍  ജെറ്റ് സഹോദരങ്ങള്‍ യൂട്യുബ് വ്ലോഗിലൂടെ വ്യക്തമാക്കി.  

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More