LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജാതി സെൻസസ്: നിതീഷ് കുമാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ജാതി അടിസ്ഥാനത്തിൽ സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ജാതി സെൻസസ് ആവശ്യവുമായി ബന്ധപ്പെട്ട് ബിഹാറിൽ നിന്നുള്ള  പ്രതിനിധി സംഘം  പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം തേടിയിരുന്നെന്ന് നിതീഷ് കുമാർ പറഞ്ഞു. ഓഗസ്റ്റ് 23-ന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച പ്രധാനമന്ത്രിക്ക് നിതീഷ് കുമാർ നന്ദി അറിയിച്ചു. 

ജാതി സെൻസസ് നടത്തണമെന്നത് ബീഹാറിന്റെ മാത്രം ആവശ്യമല്ല. മറ്റ് സംസ്ഥാനങ്ങളും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.  പാർട്ടി എംപിമാർ പ്രധാനമന്ത്രിയെ കാണാൻ സമയം ആവശ്യപ്പെട്ട്  കത്തുനൽകിയിരുന്നു. ബിഹാറിലെ പ്രതിപക്ഷ പാർട്ടികളും പ്രധാനമന്ത്രിയെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് നിതീഷ് പ്രസ്താവനയിൽ പറഞ്ഞു.

ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് സംബന്ധിച്ച പ്രമേയം ബീഹാർ നിയമസഭയിലും 2019 ലെ ലെജിസ്ലേറ്റീവ് കൗൺസിലിലും ഏകകണ്ഠമായി പാസാക്കിയിട്ടുണ്ട്. 2022 ൽ ഏഴ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് ചർച്ചക്ക് പ്രധാനമന്ത്രി സമയം അനുവദിച്ചത്. ജാതി രാഷ്ട്രീയം വിധി നിർണയിക്കുന്ന ഉത്തരേന്ത്യയിലെ പ്രാദേശിക കക്ഷികളുടെ പ്രധാന തുറുപ്പു ചീട്ടാവുകയാണ് ജാതി സെൻസസ് അവശ്യം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേന്ദ്ര സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്തിയില്ലെങ്കില്‍ സംസ്ഥാനം  നടത്തുമെന്ന്  നിതീഷ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് രാജ്യത്തിന് ആവശ്യമാണെന്നും, അത്തരത്തിലൊരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടാല്‍ അതുവഴി എല്ലാ ജാതിയുള്ളവര്‍ക്കും പ്രത്യേക ക്ഷേമ പരിപാടികള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്ന നിലപാടിലായിരുന്നു നിതീഷ് കുമാര്‍. 

അതേസമയം, ഒബിസി വിഭാഗത്തിനുള്ള സെന്‍സസ് പൂര്‍ത്തിയാക്കിയാല്‍ കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി വ്യക്തമാക്കിയിട്ടുണ്ട്. ഒബിസി വിഭാഗത്തിനുള്ള സെന്‍സസ് പൂര്‍ത്തിയാക്കിയാല്‍ തന്‍റെ പാര്‍ട്ടി കേന്ദ്ര സര്‍ക്കാരിന് പാര്‍ലമെന്‍റിനകത്തും പുറത്തും പൂര്‍ണ പിന്തുണ നല്‍കും. ഒബിസി വിഭാഗത്തിന്‍റെ  സെന്‍സസ് നടത്തണമെന്ന് കുറെ കാലങ്ങളായി ബിസ്പി ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മായാവതിയുടെ പ്രഖ്യാപനം.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More