LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; പ്രതിസന്ധി കാലത്തെ അതിജീവിക്കാൻ ഓണം ഊര്‍ജ്ജം നല്‍കും - മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിബന്ധങ്ങൾ തരണം ചെയ്ത് പ്രതിസന്ധി കാലത്തെ അതിജീവിക്കാൻ വേണ്ട പ്രത്യാശയും ഊർജ്ജവുമാണ് ഓരോ തവണയും ഓണം മനുഷ്യമനസ്സുകളിൽ പകരുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസാ സന്ദേശത്തിൽ പറഞ്ഞു. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകൾ നമ്മളിൽ നിറയ്ക്കട്ടെയെന്നും ഐക്യത്തോടെ നമ്മെ ചേർത്തു നിർത്തട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

ഒരുമയുടേയും സ്‌നേഹത്തിന്റേയും സമൃദ്ധിയുടേയും സന്ദേശം വിളിച്ചോതി ഒരു തിരുവോണ ദിനം കൂടി വന്നെത്തിയിരിക്കുന്നു. പൂക്കളം തീർത്തും പുതുവസ്ത്രങ്ങൾ ധരിച്ചും സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികളാകെ ഓണത്തെ വരവേൽക്കുകയാണ്. സമത്വവും സമാധാനവും സാഹോദര്യവും ഉയർത്തിപ്പിടിച്ചു നല്ല നാളേകൾക്കായി നമുക്കൊരുമിച്ച് മുന്നേറാമെന്നും എല്ലാവർക്കും ഹൃദയപൂർവ്വം തിരുവോണാശംസകൾ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കര്‍ഷക ജനതയുടെ വിശ്രമമില്ലാത്ത അദ്ധ്വാനത്തെ അഭിവാദ്യം ചെയ്യുന്ന വിളവെടുപ്പ് ഉത്സവമാണ് ഓണം എന്ന് രാഷ്ട്രപതി രാംനാഥ് കൊവിന്ദ്‌ പറഞ്ഞു. മനുഷ്യന് അമ്മയായ പ്രകൃതിയോട് നന്ദി രേഖപ്പെടുത്താനുള്ള അവസരമാണ് ഓണമെന്നും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു. എല്ലാവര്‍ക്കും സമ്പല്‍സമൃദ്ധമായ നാളുകള്‍ ഉണ്ടാവട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചു. ഉത്സാഹവും സാഹോദര്യവും ഐക്യവും ഒത്തുചേര്‍ന്ന ഒണോത്സവത്തിന് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനുമായി പ്രാര്‍ഥിക്കുന്നുവെന്നും ട്വിറ്ററില്‍ കുറിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More