LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഫോൺ ഓഫ്‌ ചെയ്ത്‌ മുങ്ങി' എന്ന് പറഞ്ഞാൽ മറുപടി ഇനിയും ഇത്‌ തന്നെയായിരിക്കും - പി.വി. അന്‍വര്‍

നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് പി. വി. അന്‍വര്‍ മുങ്ങിയെന്ന വാര്‍ത്തക്കെതിരെ കടുത്ത ഭാക്ഷയില്‍ കഴിഞ്ഞ ദിവസം പി. വി. അന്‍വര്‍ എംഎല്‍എ പ്രതികരിച്ചിരുന്നു.  അന്‍വര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പലയിടങ്ങില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇതിന്‍റെ മറുപടിയായാണ് അന്‍വറിന്‍റെ പുതിയ ഫേസ് ബുക്ക്‌ പോസ്റ്റ്‌.

"സ്ഥലത്തില്ല" എന്ന് പറഞ്ഞിരുന്നെങ്കിൽ അത്‌ മാന്യത. "ഫോൺ ഓഫ്‌ ചെയ്ത്‌ നിലമ്പൂരിൽ നിന്ന് മുങ്ങി"എന്ന് പറഞ്ഞാൽ അതിന്റെ മറുപടി ഇനിയും ഇത്‌ തന്നെയേ കിട്ടൂവെന്നാണ് എംഎല്‍എയുടെ പ്രതികരണം.

നിലമ്പൂര്‍ എംഎല്‍എ പി. വി. അന്‍വര്‍ മുങ്ങിയെന്നും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നും വാര്‍ത്ത നല്‍കിയ ചാനലിന്റെ റിപോര്‍ട്ടറുടെ പിതാവിന് വിളിച്ചായിരുന്നു എംഎല്‍എയുടെ രോഷപ്രകടനം. 'അവധിയില്‍ പോയിട്ട് 2 മാസം പിന്നിടുമ്പോഴും പി. വി. അന്‍വറിനെപ്പറ്റി യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല' എന്നായിരുന്നു മാതൃഭൂമി വാര്‍ത്ത നല്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പും സമാനരീതിയില്‍ പി. വി. അന്‍വറിനെ രണ്ടുമാസത്തോളം കാണാതായിരുന്നു. അത് വലിയ പരാതിയാകുകയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തു. തുടര്‍ന്ന്, താന്‍ ബിസിനസ് ആവശ്യത്തിന് ആഫ്രിക്കയിലാണെന്ന വെളിപ്പെടുത്തലുമായി അന്‍വര്‍ തന്നെ രംഗത്തുവരികയും ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാര്യങ്ങൾ കൃത്യമായി എന്റെ പാർട്ടിയേയും ജനങ്ങളെയും ധരിപ്പിച്ചിട്ടുണ്ട്‌. കണ്ട പത്രക്കാരേയും കോൺഗ്രസുകാരേയും അറിയിച്ചിട്ടില്ല. എനിക്കതിന്റെ കാര്യവുമില്ല. ഇതിലും വലിയ കഥകൾ നീയൊക്കെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നെ എഴുതി ഒട്ടിച്ചിരുന്നു. എനിക്ക്‌ നല്ല വിസിബിലിറ്റിയും എൻട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം ഒരു രോമത്തിൽ തൊടാൻ പോലും നിനക്കൊന്നും കഴിഞ്ഞിട്ടില്ല. ഇനി പറയാനുള്ളത്‌ മാതൃഭൂമി റിപ്പോർട്ടറോടാണ്.."ആര്യാടന്റെ വീടിന്റെ പിന്നാമ്പുറത്ത്‌ നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്ക്കോണം. അതിനപ്പുറം നിനക്ക്‌ ഒരു ചുക്കും നിലമ്പൂരിൽ കാട്ടാൻ കഴിയില്ല. നിന്റെയോ നിന്റെ തന്തയുടെയോ ഒസ്യത്ത്‌ വാങ്ങിയല്ല പി. വി.അൻവർ നിലമ്പൂരിൽ നിന്ന് എം.എൽ.എ ആയത്‌. മുങ്ങിയത്‌ ഞാനല്ല... നിന്റെ തന്തയെന്നാണ് കഴിഞ്ഞ ദിവസം അന്‍വര്‍ എഴുതിയ വിവാദ ഫേസ്ബുക്ക്‌ പോസ്റ്റ്‌. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More