LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തമിഴ്നാട്ടില്‍ സ്കൂളുകളും തിയേറ്ററുകളും തുറക്കുന്നു; കൊവിഡ്‌ നിയന്ത്രണങ്ങളില്‍ ഇളവ്

ചെന്നൈ: കൊവിഡ്‌ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ച് തമിഴ്നാട് സര്‍ക്കാര്‍. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സെപ്റ്റംബര്‍ 1 മുതല്‍ ഒമ്പത് മുതല്‍ പത്തുവരെയുള്ള കുട്ടികള്‍ക്ക് ക്ലാസുകള്‍ പുനരാരംഭിക്കാന്‍ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കി. ഭക്ഷണ പദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ച ഭക്ഷണം നല്‍കുവാനും സാധിക്കും.  സെപ്റ്റംബർ 15-ന് ശേഷം 1-8 ക്ലാസുകളിലെ ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നതിനുള്ള തീരുമാനം എടുക്കും.

കോളേജുകള്‍ക്കും, പോളിടെക്‌നിക്കിനും സെപ്റ്റംബര്‍ 1 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ല. മാര്‍ഗനിര്‍ദേശങ്ങള്‍ വന്ന ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാവുക. അധ്യാപകരും ജീവനക്കാരും വാക്സീന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതോടൊപ്പം, തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും  തീരുമാനമായി. 50 ശതമാനം ആളുകള്‍ക്കാണ് പ്രവേശനം ഉണ്ടാവുക. തിയേറ്ററുകള്‍ തുറക്കുന്നതിന്‍റെ ഭാഗമായി ജീവനക്കാര്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായും അധികൃതര്‍ അറിയിച്ചു. 

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More