LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡിസിസി പട്ടിക പുറത്തു വിട്ടിട്ടില്ല, മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അസംബന്ധം: കെ. സുധാകരന്‍

തിരുവനന്തപുരം: ഡിസിസി പട്ടിക ഹൈക്കമാന്‍റിന്‍റെ പരിഗണനയിലാണെന്നും പുറത്ത് വിട്ടെന്ന വാദം തെറ്റാണെന്നും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. ഡിസിസി അധ്യക്ഷന്മാരുടെ അന്തിമ പട്ടിക എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്നും സുധാകരന്‍ പറഞ്ഞു. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട പട്ടിക എഐസിസിയുടെ പരിഗണനയിലാണുള്ളത്. അത് അന്തിമമായി പ്രസിദ്ധീകരിക്കുന്നതുവരെ ഒരുവിധത്തിലും ലിസ്റ്റ് പുറത്തുവരില്ലെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസില്‍ പുനസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ രൂക്ഷമാകുകയാണ്. ഡിസിസി അധ്യക്ഷന്മാരുടെ പുതിയ ലിസ്റ്റ് പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാനുള്ള ശ്രമമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍‌ചാണ്ടിയും, രമേശ്‌ ചെന്നിത്തലയും രംഗത്തെത്തി. കൂടിയാലോചനകളില്ലാതെ ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത് പാര്‍ട്ടിയെ തകര്‍ക്കുമെന്നും ഇവരുവരും ആരോപിച്ചു. കെ. സുധാകരന്‍റെയും, വിഡി സതീശന്‍റെയും ഏകപക്ഷീയമായ നിലപാടുകളെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും രമേശ്‌ ചെന്നിത്തലയും, ഉമ്മന്‍‌ചാണ്ടിയും ഹൈക്കമാന്‍റിനെ അറിയിച്ചു.  

കേരളത്തിലെ ഡിസിസി അധ്യക്ഷന്മാരുടെ ലിസ്റ്റില്‍ പരമാവധി യുവാക്കളെ ഉള്‍പ്പെടുത്തണമെന്നാണ് ഹൈക്കമാന്‍റ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സാമുദായിക പരിഗണനയോടൊപ്പം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കഴിവുള്ളവാരായിരിക്കണമെന്നും ഹൈക്കമാന്‍റിന്‍റെ നിര്‍ദേശത്തില്‍ വ്യകതമാക്കിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More