LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദേശിയ പതാകക്കു മുകളില്‍ ബിജെപി പതാക; കല്യാണ്‍ സിങ്ങിന്‍റെ മരണാനന്തര ചടങ്ങിനെ ചൊല്ലി വിവാദം

ലഖ്നൌ: അന്തരിച്ച മുന്‍ യുപി മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്‍റെ മരണാനന്തര ചടങ്ങില്‍ ദേശിയ പതാകയെ അപമാനിച്ചതായി ആരോപണം. മൃതദേഹത്തിന്‍റെ മുകളില്‍ ദേശിയ പതാക പുതപ്പിച്ചിരുന്നു. ഇതിന് മുകളിലാണ് ബിജെപിയുടെ പതാക പുതപ്പിച്ചത്. യുപി മുഖ്യമന്ത്രി ഉപചാരം അര്‍പ്പിക്കുമ്പോഴായിരുന്നു ദേശിയ പതാകക്ക് മുകളില്‍ ബിജെപിയുടെ പതാക പുതപ്പിച്ചത്. ചിത്രം യോഗി തന്നെ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രിവൻഷൻ ഓഫ് ഇൻസൽട്ട്‌സ് ടു നാഷണൽ ഹോണർ ആക്ട് പ്രകാരം മൂന്നു വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.

ഇന്ത്യയിലെ ആദ്യ നാല് ബിജെപി മുഖ്യമന്ത്രിമാരില്‍ ഒരാളാണ് കല്യാണ്‍ സിങ്ങ്. രക്തത്തിലെ അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കഴിഞ്ഞ ഒന്നരമാസത്തോളമായി ചികിത്സയിലായിരുന്നു. രണ്ടുതവണ യുപി മുഖ്യമന്ത്രിയായിരുന്ന കല്ല്യാണ്‍ സിംഗ് ഭരിക്കുമ്പോഴാണ് 1992 ഡിസംബര്‍ 6 ന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. പള്ളി തകര്‍ക്കപ്പെട്ടയുടനെ അന്നത്തെ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മ കല്ല്യാണ്‍ സിംഗ് സര്‍ക്കാരിനെ  പിരിച്ചുവിടുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍ ഗൂഡാലോചനാ കുറ്റംചുമത്തപ്പെട്ട കല്ല്യാണ്‍ സിംഗിനെ പിന്നീട് കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. കുറഞ്ഞ കാലയളവുകളിലാണ് കല്ല്യാണ്‍ സിംഗ് യുപി ഭരിച്ചത്. 1991 മുതല്‍ 92 വരെയും 1997 മുതല്‍ 99 വരെയും. ബിജെപിയില്‍ നിന്ന് നേരിട്ട അവഗണയെ തുടര്‍ന്ന് ഇടക്കാലത്ത് പാര്‍ട്ടിവിട്ട കല്ല്യാണ്‍ സിംഗ് ജന്‍ക്രാന്തി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപവല്‍ക്കരിച്ചിരുന്നു. 5 വര്‍ഷത്തിനുശേഷം 2014 ലാണ് അദ്ദേഹം വീണ്ടും ബിജെപിയില്‍ തിരിച്ചെത്തിയത്. രാജസ്ഥാന്‍ ഗവര്‍ണ്ണാറായും കല്ല്യാണ്‍ സിംഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്.


Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More