LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അഫ്ഗാന്‍: തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിക്കും - ബൈഡന്‍

വാഷിംഗ്‌ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള  സേന പിന്മാറ്റം ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ്  ജോ ബൈഡന്‍. അഫ്ഗാന്‍ വിഷയത്തില്‍ അമേരിക്കയുടെ നിലപാട് ശരിയായിരുന്നുവെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. സേനാ പിന്മാറ്റത്തിനെതിരെ ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ബൈഡന്‍റെ പ്രതികരണം.

തന്‍റെ നിലപാട് ശരിയാണ്. വരും കാലം ഇതിനെ യുക്തിപൂര്‍വ്വമായ തീരുമാനമെന്നാണ് അടയാളപ്പെടുത്തുക. താലിബാന്‍ വളരെ വേഗം തന്നെ നയപരമായ ഒരു തീരുമാനം എടുക്കേണ്ടതുണ്ട്. അഫ്ഗാനിലെ ജനങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യുവാന്‍ താലിബാന്‍ തയ്യാറാകണമെന്നും വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബൈഡന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താലിബാന്‍ ഇതുവരെ അമേരിക്കന്‍ സൈന്യത്തിനെതിരെ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലായെന്നും അമേരിക്കക്കാരെ തിരിച്ചെത്തിക്കുന്നതിനായി താലിബാന്‍ പറഞ്ഞ വാക്ക് പാലിക്കുന്നുണ്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 36 മണിക്കൂറുകള്‍ കൊണ്ട് 11,000 ആളുകളെ തിരിച്ചെത്തിക്കാന്‍ സാധിച്ചു. രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം നാറ്റോ സഖ്യകക്ഷി രാജ്യങ്ങളിലെ ആളുകളുടെ രക്ഷാപ്രവര്‍ത്തനത്തിനും മുന്‍തൂക്കം നല്‍കുന്നുണ്ടെന്നും ബൈഡന്‍ പറഞ്ഞു. അതേസമയം, അഫ്ഗാനില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റത്തിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട്. 

Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More