LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അടുത്ത മാസത്തോടെ ആദ്യ ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: അടുത്ത മാസത്തോടെ  ആദ്യ ഡോസ് വാക്സിന്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. ആശുപത്രി സൗകര്യങ്ങള്‍ വിപുലീകരിക്കാനുള്ള പ്രവർത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും മന്ത്രി നിർദേശിച്ചു. നിയന്ത്രണങ്ങള്‍ കർശനമാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചർച്ച ചെയ്യാന്‍ കോവിഡ് അവലോകന യോഗം ഇന്ന് വൈകിട്ട് ചേരും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജീവനും ജീവനോപാധികളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ പിന്‍വലിച്ചത്. ഇനിയും നമുക്കത് തുടരാന്‍ കഴിയില്ല. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ശക്തമായി നിഷ്കര്‍ഷിച്ചിരുന്നു. ഇത് പാലിക്കാതെ പലയിടങ്ങളിലും ആളുകള്‍ കൂട്ടംകൂടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ഡെല്‍റ്റ വൈറസ് പോലെ അതിവ്യാപന ശേഷിയുള്ള വൈറസ് വകഭേദം പടരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. വാക്സിന്‍ പരമാവധി പേരില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ വാക്സിന്‍ എടുത്തവര്‍ സുരക്ഷിതരായി എന്ന തോന്നലില്‍ എത്താന്‍ പാടില്ല. മുന്‍കരുതലെടുത്തില്ലെങ്കില്‍ പുതിയ  ഡെല്‍റ്റവൈറസ് വാക്സിനെടുത്തവരില്‍ അതിവേഗം പടരും എന്ന് പുതിയ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.അതുകൊണ്ടുതന്നെ വാക്സിന്‍ എടുത്തവരും ജാഗ്രതക്കുറവ് കാണിക്കാന്‍ പാടില്ലെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More