LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പൊലീസുകാര്‍ക്ക് താടി വേണ്ടന്ന് ഹൈക്കോടതി

ലക്നൗ: പൊലീസ് സേനാംഗങ്ങള്‍ക്ക് താടി വളര്‍ത്താന്‍ ഭരണഘടനാപരമായി അവകാശമില്ലെന്ന് അലഹബാദ്‌ ഹൈക്കോടതി. താടി വയ്ക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാരൻ സമർപ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. പോലീസ് സേനയില്‍ താടി വളര്‍ത്തുന്നത് ഭരണഘടനാപരമായ അവകാശമായി കണക്കാക്കാനാകില്ല. ഇക്കാര്യത്തിൽ മതസ്വാതന്ത്യം ഉറപ്പു നല്‍കുന്ന വകുപ്പ് 25 ന്‍റെ പരിരക്ഷയും പൊലീസുകാരന് ഉണ്ടാകില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

താടി വച്ചതിന്റെ പേരിൽ നവംബറിൽ പൊലീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട മുഹമ്മദ് ഫർമാനാണ് കോടതിയെ സമീപിച്ചത്. ഭരണഘടനയിലെ 25-)0 വകുപ്പ് പ്രകാരം അവകാശമുണ്ടെന്നായിരുന്നു പരാതിക്കാരന്‍റെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നാണ് ജസ്റ്റിസ് രാജേഷ് സിങ് ചൗഹാൻ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പോലീസുകാർ താടി വയ്ക്കുന്നത് നിരോധിച്ച് കൊണ്ട്  2020 ഒക്ടോബർ 26 ന് ഡിജിപി സർക്കുലർ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് താടി വെക്കാന്‍ സാധിക്കുമെന്നാണ് പരാതിക്കാരന്‍ ഉന്നയിച്ചത്. എന്നാല്‍ ഡിജിപിയുടെ സര്‍ക്കുലറിന് ശേഷവും മുഹമ്മദ് ഫർമാന്‍ താടി വെച്ചത് സര്‍ക്കാര്‍ ലംഘനമാണ്. ശരിയായ രീതിയില്‍ യൂണിഫോം ധരിക്കുന്നതിനും സേനാംഗങ്ങൾക്ക് ഒരേ മാതൃകയിലുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും സർക്കുലർ പുറപ്പെടുവിക്കാൻ പൊലീസിന് അധികാരമുണ്ട്. ഇക്കാര്യത്തിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.


Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More