LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കരണക്കുറ്റിയ്ക്കടി: കേന്ദ്രമന്ത്രിയും മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെക്ക് ജാമ്യം

 മുംബൈ: ഉദ്ദവ് താക്കറെയെ കായികമായി കൈകാര്യം ചെയ്യും എന്ന പ്രസ്താവനയിറക്കി പൊലീസ് പിടിയിലായ കേന്ദ്രമന്ത്രിയും മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെക്ക് ജാമ്യം. മുംബൈ മഹാഡ് മജിസ്ട്രേറ്റ് കോടതിയാണ് നാരായണ്‍ റാണെക്ക് ജാമ്യം നല്‍കിയത്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ, സ്വാതന്ത്ര്യം ലഭിച്ച ദിവസം മുഖ്യമന്ത്രിക്ക് മറന്നുപോയി എന്നും ആ സമയത്ത് താന്‍ അവിടെയുണ്ടായിരുന്നുവെങ്കില്‍  ഉദ്ദവ് താക്കറെയുടെ കാരണക്കുറ്റിക്ക് ഒന്ന് കൊടുക്കുമായിരുന്നുവെന്നും വിവാദ പ്രസ്താവന നടത്തിയ സംഭവത്തിലാണ് മുംബൈ രത്നഗിരി പൊലിസ് അറസ്റ്റുരേഖപ്പെടുത്തിയത്. രാജ്യസഭാംഗമായ റാണെയെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അനുമതിയോടെയാണ് അറസ്റ്റ് ചെയ്തത്. 

ശിവസേന പ്രവര്‍ത്തകരുടെ പരാതിയില്‍ അറസ്റ്റു ചെയ്യപ്പെട്ട കേന്ദ്രമന്ത്രിക്ക്‌ 8 മണിക്കൂറിന് ശേഷമാണ് ജാമ്യം ലഭിച്ചത്. വിവാദ പ്രസ്താവനയെ തുടര്‍ന്ന് ശിവസേന പ്രവര്‍ത്തകര്‍ മുംബൈയിലെ നാരായണ്‍ റാണെയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതേതുടര്‍ന്നുണ്ടായ സംഘര്‍ഷം വ്യാപിക്കുകയും നാഗ്പൂരിലെ ബിജെപി ഓഫീസിനുനേരെ ശിവസേന കല്ലെറിയുകയും ചെയ്തിരുന്നു. ജന്‍ ആശിര്‍വാദ് യാത്ര എന്ന പേരില്‍ നാരായണ്‍ റാണെയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനസമ്പര്‍ക്കയാത്ര ചിപ്ലൂനില്‍ എത്തിയപ്പോഴാണ് റാണെ പൊലിസ് പിടിയിലായത്. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മുംബൈ രത്നഗിരി പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് ഉണ്ടാകുമെന്ന് മനസ്സിലാക്കി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും രത്നഗിരി സെഷന്‍സ് കോടതിയും പിന്നീട് മുംബൈ ഹൈക്കോടതിയും അത് തള്ളുകയായിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ അറസ്റ്റിലാവുന്ന ആദ്യകേന്ദ്രമന്ത്രിയായി നാരായണ്‍ റാണെ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശിവസേനയുടെ പ്രമുഖ നേതാവായിരുന്ന നാരായണ്‍ റാണെ 1999 -ല്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രിയായിരുന്നു. ബിജെപി-ശിവസേന സഖ്യ സര്‍ക്കാരില്‍ മനോഹര്‍ ജോഷി രാജിവെച്ച ഒഴിവിലാണ് റാണെ കുറഞ്ഞ കാലം ഭരണത്തലവനായത്. തുടര്‍ന്ന് താക്കറെ കുടുംബത്തെ മറികടന്നുകൊണ്ട് പാര്‍ട്ടിയുടെ നേതൃത്വം കൈക്കലാക്കാന്‍ ശ്രമിക്കുന്നു എന്ന തോന്നലിനെ തുടര്‍ന്ന് പാര്‍ട്ടി 2005-ല്‍ ഇദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന നാരായണ്‍ റാണെ പൃത്വിരാജ് ചവാന്‍ മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായി. പിന്നീട് രാജിവെച്ച റാണെ 2008 ല്‍ അധികാരത്തിലെത്തിയ വിലാസ് റാവു ദേശ്മുഖ് സര്‍ക്കാരില്‍ മന്ത്രിയായി. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് വിലാസ് റാവു ദേശ്മുഖ് അശോക്‌ ചവാന് വഴിമാറിയപ്പോള്‍ വീണ്ടും രാജി സമര്‍പ്പിച്ച നാരായണ്‍ റാണെ, 2017-ല്‍ മഹാരാഷ്ട്രാ സ്വാഭിമാന്‍ പക്ഷ് എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി ബിജെപി മുന്നണിയില്‍ ഘടകകക്ഷിയായി. 2019 പാര്‍ട്ടിയുംകൊണ്ട് ബിജെപിയില്‍ ലയിച്ച നാരായണ്‍ റാണെ, ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയിലെത്തി. മഹാരാഷ്ട്രയില്‍ ബിജെപി പ്രതിപക്ഷത്തായതോടെ രാജ്യസഭയിലൂടെ ഡല്‍ഹിയിലെത്തിയ റാണെ മോഡി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടനയില്‍ ചെറുകിട വ്യവസായ മന്ത്രിയായി ചുമതലയേല്‍ക്കുകയായിരുന്നു.  

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More