LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മരം മുറി ബ്രദേഴ്‌സും ധര്‍മ്മടം ബ്രദേഴ്‌സും തമ്മില്‍ നല്ല ബന്ധമാണെന്ന് വി. ഡി. സതീശന്‍

തിരുവനന്തപുരം: മുട്ടില്‍ മരം മുറി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. മുഖ്യമന്ത്രി എന്തിനാണ് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് വി. ഡി. സതീശന്‍ ചോദിച്ചു. മരം മുറിക്കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നുണ്ട്. മരം മുറി ബ്രദേഴ്‌സും ധര്‍മ്മടം ബ്രദേഴ്‌സും തമ്മില്‍ നല്ല ബന്ധമാണുളളത് എന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും വി. ഡി. സതീശന്‍ ആവശ്യപ്പെട്ടു.

അതേസമയം, മരം മുറിക്കേസ് അട്ടിമറിക്കാനും മരം മുറി വിവരം പുറത്തുകൊണ്ടുവന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം. കെ. സമീറിനെ കളളക്കേസില്‍ കുടുക്കാനും ഗൂഢാലോചന നടന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. സമീറിനെതിരെ  ആരോപണ വിധേയനായ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ എന്‍. ടി. സാജനും പ്രതി ആന്റോ അഗസ്റ്റിനും മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടവും സംഘമായി പ്രവര്‍ത്തിച്ചെന്നാണ് വനംവകുപ്പ് എ.പി.സി.സി.എഫ് രാജേഷ് രവീന്ദ്രന്റെ അന്വേഷണ റിപ്പോര്‍ട്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുട്ടിലിലെ മരം മുറി കണ്ടെത്തിയ സമീറിനെ മണിക്കുന്ന് മലയിലെ സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ നടന്ന മരംമുറിയില്‍ കുടുക്കുകയായിരുന്നു. ഫെബ്രുവരി 15-നാണ് സമീറിനെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്നേ ദിവസം സാജനും ആന്റോ അഗസ്റ്റിനും 12 തവണ ഫോണില്‍ സംസാരിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദീപക് ധര്‍മ്മടവും ആന്റോ സഹോദരന്മാരും ഫെബ്രുവരി 1 മുതല്‍ മെയ് 31 വരെ 107 തവണയാണ് ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More