LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മണ്ണെടുപ്പ് തടഞ്ഞ സ്ഥലമുടമയെ തലയ്ക്കടിച്ചു കൊന്നു

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ  മണ്ണെടുപ്പ് തടഞ്ഞ സ്ഥലമുടമയെ ജെസിബി-കൊണ്ട് തലയ്ക്കടിച്ചു കൊന്നു. കാഞ്ഞിരവിള ശ്രീമംഗലം വീട്ടിൽ സംഗീത് ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. സ്ഥലമുടമയായ സംഗീതിന്‍റെ അനുവാദമില്ലാതെയാണ് സംഘം ജെസിബി-യുമായി മണ്ണെടുക്കാൻ എത്തിയത്. ഇത് ചോദ്യം ചെയ്യാനെത്തിയ സംഗീതിനെ ജെസിബി-യുടെ കൈകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. അടിയേറ്റ സംഗീതിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മണ്ണുമാന്തി യന്ത്രത്തിലുണ്ടായിരുന്ന വിജിനെ പൊലീസ് അറസ്റ്റു ചെയ്തു. നേരത്തെ അനുവാദപ്രകാരം മണ്ണെടുത്ത സംഘം, കരാർ കാലാവധി കഴിഞ്ഞതിനുശേഷവും മണ്ണെടുക്കാൻ ശ്രമിച്ചതാണ് വാക്കേറ്റത്തിലും കൊലപാതകത്തിലും കലാശിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം കൊല ചെയ്തവരെ അറിയാമെന്ന് സംഗീതിന്‍റെ ഭാര്യ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More