LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നിങ്ങള്‍ സ്വയം രക്ഷിക്കുക; കേന്ദ്ര സര്‍ക്കാര്‍ എല്ലാം വില്‍ക്കുന്ന തിരക്കിലാണ് - രാഹുല്‍ ഗാന്ധി

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ എല്ലാം വില്കുന്ന തിരക്കിലാണ്. അതിനാല്‍ ജനങ്ങള്‍ എല്ലാവരും സ്വയം സംരക്ഷിക്കുക എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. അടിയന്തരമായി കൊവിഡ്‌ പ്രതിരോധ കുത്തിവെപ്പ് നടത്തേണ്ട സമയത്ത് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് ആശങ്കയുയര്‍ത്തുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

'ദിനംപ്രതി വര്‍ദ്ധിക്കുന്ന കൊവിഡ്‌ കേസുകള്‍ ഭീതിയുയര്‍ത്തുന്നു. കൊവിഡിന്‍റെ മൂന്നാം തരംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എല്ലാവരും വാക്സിന്‍ സ്വീകരിക്കുക. മോദി സര്‍ക്കാര്‍ ഇപ്പോള്‍ ജനങ്ങളുടെ ആരോഗ്യത്തെക്കാള്‍ പ്രാധാന്യം നല്‍കുന്നത് രാജ്യത്തിന്‍റെ പൊതുസ്വത്ത് വില്‍ക്കുന്നതിലാണ്. അതിനാല്‍ എല്ലാവരും സ്വയം സംരക്ഷിക്കുക' എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആറ് ലക്ഷം കോടി രൂപയുടെ ധനസമാഹരണ പദ്ധതിയാണ് നിര്‍മ്മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. പദ്ധതിയനുസരിച്ച് സര്‍ക്കാരിന്റെ സാന്നിദ്ധ്യം വളരെ കുറച്ച് മേഖലകളിലായി ചുരുങ്ങും. ദേശീയ പാത, റെയില്‍വേ സ്റ്റേഷനുകള്‍, മൊബൈല്‍ ടവറുകള്‍, സ്റ്റേഡിയങ്ങള്‍ എന്നിവയാണ് പ്രധാനമായും സ്വകാര്യവത്കരിക്കുക. മികച്ച വരുമാനം നല്‍കാത്ത മേഖലകളാണ് സ്വകാര്യവത്കരിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. സ്വകാര്യവത്കരിക്കുന്നതുവഴി സ്വത്തിന്റെ ഉടമസ്ഥാവകാശം കേന്ദ്രസര്‍ക്കാരിന് നഷ്ടമാവില്ലെന്നും നിശ്ചിത കാലയളവിനുശേഷം ഇവ സര്‍ക്കാരിനു തിരികെ നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രംഗത്തെത്തിയിരുന്നു.  രാജ്യത്തിന്റെ സ്വത്ത് വിറ്റഴിക്കുന്നതില്‍ ബിജെപിക്ക് ലജ്ജ തോന്നണമെന്നും, ആസ്തികള്‍ വിറ്റഴിക്കാന്‍ ബിജെപിക്ക് ആരും അധികാരം നല്‍കിയിട്ടില്ലെന്നും മമത പറഞ്ഞു. രാജ്യത്തിന്റെ ആസ്തികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയോ ബിജെപിയുടെയോ സ്വത്തല്ല അതവര്‍ക്ക് ഇഷ്ടാനുസരണം വില്‍ക്കാന്‍ കഴിയില്ല എന്നും മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More