LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരളത്തിൽ 28 പേർക്ക്ക്കൂടി കോവിഡ്19. സംസ്ഥാനം സമ്പൂര്‍ണമായി അടച്ചിടും. അനിതര സാധാരണമായ സാഹചര്യമാണെന്ന് മുഖ്യന്ത്രി

കേരളത്തിൽ 28 പേർക്ക്ക്കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതിൽ 19 ഉം കാസർ​ഗോഡ് ജില്ലയിലാണ്. സ്ഥിതി​ഗതികൾ അനിയന്ത്രിതമാകുന്നതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലോക്ഡൗൺ പ്രഖ്യാപിച്ചു. മാർച്ച് 31 വരെയാണ് ലോക്ഡൗൺ നടപ്പാക്കുക. സംസ്ഥാനത്ത് അനിതര സാധാരണമായ സാഹചര്യമാണെന്ന് മുഖ്യന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

പൊതു ​ഗതാ​ഗത സംവിധാനങ്ങൾ പ്രവർത്തിക്കില്ല. സംസ്ഥാന അതിർത്തി അടക്കും. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 91 ആയി. സ്വകാര്യ, ചരക്ക് ​വാഹനങ്ങൾക്ക് തടസ്സം ഉണ്ടാകില്ല. അവശ്യസർവീസ് മാത്രമാണ് പ്രവർത്തിക്കുക. ആളുകളെ അനാവശ്യമായി പുറത്തിറങ്ങാൻ അനുദിക്കില്ല. അത്യാവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ ശാരീരിക അകലം പാലിക്കണം. രാവിലെ 7 മണിമുതൽ വൈകീട്ട് 5 മണിവരെ മാത്രമേ കടകൾ തുറക്കാൻ അനുവദിക്കൂ. റസ്റ്റോറന്റുകൾ തുറക്കാൻ അനുവദിക്കില്ല. പെട്രോൾ വിതരണം, പാചക വാതക വിതരണം എന്നിവക്ക് തടസ്സം ഉണ്ടാകില്ല. നോട്ടുകൾ അണുവിമുക്തമാക്കാൻ റിസർവ് ബാങ്കിനോട് ആവശ്യപ്പെടും. ആരാധനാലയങ്ങൾ തുറക്കാൻ അനുവിദിക്കില്ല. മാധ്യമപ്രവർത്തകർക്ക് വാർത്തകൾ ലഭിക്കാൻ സംവിധാനം ഒരുക്കും. എല്ലാ ജില്ലകളിലും കോവിഡ് ആശുപത്രി സജ്ജീകരിക്കും. ഒരാഴ്ച കൊണ്ട് 38 പേർക്കാണ് കാസർ​കോഡ് കോവിഡ് സ്ഥിരീകരിച്ചത്. കാസർ​കോഡ് അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യും.

കോവിഡ് സ്ഥിരീകരിച്ച 28 പേരിൽ 25 പേരും വിദേശത്ത് നിന്നും വന്നവരാണ്. കണ്ണൂരിൽ5 പത്തനംതിട്ട1 എറണാകുളം1 തൃശ്ശൂർ1 എന്നിങ്ങനെയാണ് രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

Contact the author

web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More